വീ​ണ്ടും മോ​ഹ​ൻ​ലാ​ൽ-​ര​ഞ്ജി​ത്ത് കൂ​ട്ടു​കെ​ട്ട്; പു​തി​യ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ എ​ത്തി
Friday, June 15, 2018 11:44 AM IST
മോ​ഹ​ൻ​ലാ​ൽ- ര​ഞ്ജി​ത്ത് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഡ്രാ​മ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ഹോ​ളി​വു​ഡ് സ്റ്റൈ​ലി​ലു​ള്ള ചി​ത്ര​മാ​യി​രി​ക്കു​മി​തെ​ന്നാ​ണ് പോ​സ്റ്റി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്.

ല​ണ്ട​നി​ലു​ള്ള ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം താ​മ​സി​ക്കു​വാ​നെ​ത്തു​ന്ന പ്രാ​യ​മാ​യ ഒ​രു സ്ത്രി ​അ​വി​ടെ വെ​ച്ച് മ​രി​ക്കു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. സേ​തു​വാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

ദി​ലീ​ഷ് പോ​ത്ത​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ശാ​ലി​ൻ, അ​നു സി​ത്താ​ര, ജ്യൂ​വ​ൽ മേ​രി, ക​നി​ഹ സം​വി​ധാ​യ​ക​രാ​യ ജോ​ണി ആ​ന്‍റ​ണി, ശ്യാ​മ​പ്ര​സാ​ദ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ നി​ര​ഞ്ജ​ൻ ഒ​രു സു​പ്ര​ധാ​ന​വേ​ഷ​ത്തെ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

ലി​ല്ലി പാ​ഡ് മോ​ഷ​ൻ പി​ക്ചേ​ഴ്സി​ന്‍റെ​യും വ​ർ​ണ​ചി​ത്ര ഗു​ഡ്‌ലൈൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ എം.​കെ. നാ​സ​ർ, മ​ഹാ സു​ബൈ​ർ എ​ന്ന​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.