നീരാളിയുടെ ഒഫീഷ്യൽ പോസ്റ്റർ എത്തി
Tuesday, May 15, 2018 4:39 PM IST
മോ​ഹ​ൻ​ലാ​ൽ, ന​ദി​യ മൊ​യ്തു എ​ന്നി​വ​രെ കേ​ന്ദ്ര​ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന നീ​രാ​ളിയുടെ ഒഫീഷ്യൽ പോസ്റ്റർ പു​റ​ത്തു​വി​ട്ടു. മുന്പ് പുറത്തുവിട്ട ചിത്രത്തിന്‍റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വർഷങ്ങൾക്കു ശേഷം മോഹൻലാലും നാദിയാ മൊയ്തുവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സ​ണ്ണി ജോ​ർ​ജ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, പാ​ർ​വ​തി നാ​യ​ർ, ബി​നീ​ഷ് കോ​ടി​യേ​രി, സാ​യ്കു​മാ​ർ എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കുന്നു. മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​നു വേ​ണ്ടി സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.