ജോ​ണ്‍ പോ​ളി​ന്‍റെ അ​മ്പി​ളി; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
Thursday, June 14, 2018 3:16 PM IST
ഏ​റെ പ്ര​ശം​സ നേ​ടി​യ ഗ​പ്പി എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ജോ​ണ്‍ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന അ​മ്പി​ളി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. ന​സ്രി​യ ന​സീ​മി​ന്‍റെ അ​നു​ജ​ൻ ന​വീ​ൻ ന​സീം, സൗ​ബി​ൻ ഷ​ഹീ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. പു​തു​മു​ഖം ത​ൻ​വി റാ​മാ​ണ് ഈ ​സി​നി​മ​യി​ലെ നാ​യി​ക.



ക​ട്ട​പ്പ​ന​യി​ൽ പൂ​ജ ന​ട​ന്ന ഈ ​ചി​ത്രം ഒ​രു റോ​ഡ് മൂ​വി​യാ​യി​രി​ക്കും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ണ് ഈ ​ചി​ത്രം ഒ​രു​ക്കു​ന്ന​ത്. അ​മ്പി​ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ സൗ​ബി​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച സി​നി​മ​യാ​യി​രി​ക്കും. ഗ​പ്പി​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ഇ4 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സാ​ണ് ഈ ​ചി​ത്ര​വും നി​ർ​മി​ക്കു​ന്ന​ത്. ശ​ര​ണ്‍ വേ​ലാ​യു​ധ​നാ​ണ് ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്.