താമരശേരി ചു​ര​ത്തി​ന്‍റെ ക​ഥ സി​നി​മ​യാ​കു​ന്നു; ക​രി​ന്ത​ണ്ട​നാ​കാ​ൻ വി​നാ​യ​ക​ൻ
Thursday, July 5, 2018 3:49 PM IST
വ​യ​നാ​ട​ൻ ചു​രം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ബു​ദ്ധി കേ​ന്ദ്ര​മാ​യി​രു​ന്ന ക​രി​ന്ത​ണ്ട​ന്‍റെ ജീ​വി​തം ബി​ഗ് സ്ക്രീ​നി​ലേ​ക്ക്. ക​രി​ന്ത​ണ്ട​ൻ എ​ന്നു ത​ന്നെ പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ലീ​ലാ സ​ന്തോ​ഷാ​ണ്. വി​നാ​യ​ക​നാ​ണ് ക​രി​ന്ത​ണ്ട​നെ തി​ര​ശീ​ല​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

ക​ള​ക്ടീ​വ് ഫേസ്‌വൺ ആ​ണ് ക​രി​ന്ത​ണ്ട​ൻ നി​ർ​മി​ക്കു​ന്ന​ത്. താ​മ​ര​ശേ​രി ചു​രം ക​ണ്ടു​പി​ടി​ച്ച​തി​ന്‍റെ ബു​ദ്ധി​കേ​ന്ദ്ര​മാ​യി​രു​ന്നു ക​രി​ന്ത​ണ്ട​ൻ. കേ​ര​ളം കൊ​ള്ള​യ​ടി​ക്കു​വാ​നെ​ത്തി​യ ബ്രി​ട്ടീ​ഷു​കാ​ർ മ​ല​ക​ട​ക്കു​വാ​നു​ള്ള വ​ഴി മാ​ത്രം കാ​ട്ടി​ത്ത​ന്നാ​ൽ മ​തി​യെ​ന്ന് ക​രി​ന്ത​ണ്ട​നോ​ട് പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഈ ​പാ​ത അ​വ​ർ​ക്ക് കാ​ണി​ച്ചു ന​ൽ​കി​യ​ത്. എ​ന്നാ​ൽ മ​ല​യോ​ര മേ​ഖ​ല​യു​ടെ ഭം​ഗി​യും വാ​ണി​ജ്യ പ്ര​ധാ​ന​വും മ​ന​സി​ലാ​ക്കി​യ ബ്രി​ട്ടീ​ഷു​കാ​ർ ചി​ല സ്വ​കാ​ര്യ ലാ​ഭ​ങ്ങ​ൾ​ക്കു വേ​ണ്ടി ച​തി​യി​ലൂ​ടെ ക​രി​ന്ത​ണ്ട​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.