വാ​ർ ഓ​ഫ് ദ ​പ്ലാ​ന​റ്റ് ഒാഫ് ദ ​ഏ​പ്സ് തീയറ്ററുകളിൽ
Friday, July 14, 2017 9:25 PM IST
മാ​റ്റ് റി ​വേ​സ് സം​വി​ധാ​നം ചെ​യ്ത സ​യ​ൻസ് ഫി​ക്‌ഷൻ ച​ല​ച്ചി​ത്ര​മാ​യ വാ​ർ ഓ​ഫ് ദ ​പ്ലാ​ന​റ്റ് ഓ​ഫ് ദ ​ഏ​പ്സ് തീയറ്ററുകളിലെത്തി. മാ​ർ​ക്ക് ബൂം ​ബേ​ക്കിന്‍റേതാണ് തി​ര​ക്ക​ഥ. ആ​ന്‍റി​സ​ർ​ക്കി​സ്, വു​ഡി​ഹാ​രേ​ൻ​സ​ണ്‍, സ്റ്റി​വ്സാ​ൻ, കെ​റി​കൊ​ണോ​വ​ൽ എ​ന്നി​വ​ർ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു. ചെ​ർ​ണി എ​ന്‍റ​ർ​ടെയ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ പീ​റ്റ​ർ ചെ​ർ​ണിയാണ് ചിത്രം നിർമിച്ചത്.

ബേ​ബി ചി​ന്പാ​ൻ​സി​യി​ൽ ഒ​രു ശാ​സ്ത്ര​ജ്ഞ​ൻ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്നു. മ​നു​ഷ്യ​നെ​പ്പോ​ലെ ചി​ന്തി​ക്കു​ക​യും, സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​ചി​ന്പാ​ൻ​സി അ​തി​ന്‍റെ വ​ർ​ഗ​ത്തി​ന്‍റെ രാ​ജാ​വാ​കു​ന്നു. പേ​ര് സെ​യ്സ​ർ. ജ​നി​ത​ക​മാ​റ്റ​ത്താ​ൽ ഉ​യ​ർ​ത്ത​പ്പെ​ട്ട സെ​യ്സ​ർ​ക്ക് ഒ​രു കേ​ണ​ൽ ശ​ത്രു​വാ​കു​ന്നു.ചി​ന്പ​ൻ​സി​ക​ളെ വ​ല്ലാ​തെ ദ്രോ​ഹി​ക്കു​ന്ന കേ​ണ​ലി​നെ​യും ആ​ർ​മി​യെ​യും ത​ക​ർ​ക്കാ​ൻ നോ​ക്കു​ക​യാ​ണ് സെ​യ്സ​റും സം​ഘ​വും. എ​ന്നാ​ൽ കൂ​ടു​ത​ൽ നാ​ശം സം​ഭ​വി​ച്ച​ത് സെ​യ്സ​റു​ടെ സം​ഘ​ത്തി​നാ​ണ്. പ്ര​തി​കാ​രചി​ന്ത സെ​യ്സ​റെ കേ​ണ​ലു​മാ​യി മു​ഖാ​മു​ഖം അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. സെ​യ്സ​ർ കേ​ണ​ലി​നെ​യും സം​ഘ​ത്തെ​യും ന​ശി​പ്പി​ക്കാ​ൻ ക​ണ്ടു​പി​ടി​ച്ച മാ​ർ​ഗ​മാ​ണ് കഥയുടെ സ​സ്പെ​ൻ​സ്.