വീ​ണ്ടും ബോ​ണ്ടാ​കാ​ൻ ഡാ​നി​യ​ൽ ക്രെ​യ്ഗ്
Thursday, August 17, 2017 5:00 AM IST
ഏ​റെ വേ​ദ​ന​യോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജ​യിം​സ് ബോ​ണ്ട് ആ​രാ​ധ​ക​ർ ആ ​വാ​ർ​ത്ത കേ​ട്ട​ത്. നാ​ലു ത​വ​ണ ജ​യിം​സ് ബോ​ണ്ടാ​യി തി​ര​ശീ​ല​യി​ലെ​ത്തി​യ ഡാ​നി​യ​ൽ ക്രെ​യ്ഗ് ഇ​നി ബോ​ണ്ടാ​കാ​നി​ല്ലെ​ന്ന് ഒ​രു റേ​ഡി​യോ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​റ​ഞ്ഞു. ഇ​തേത്തുട​ർ​ന്ന് അ​ടു​ത്ത​വ​ർ​ഷം ന​വം​ബ​റി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ജ​യിം​സ് ബോ​ണ്ട് സീ​രീസി​ലെ 25- ാ മ​ത്തെ ചി​ത്ര​ത്തി​ൽ ഡാ​നി​യ​ൽ ക്രെ​യ്ഗ് ത​ന്നെ നാ​യ​ക​നാ​യി എ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൊ​ക്കെ കാ​ര്യ​മാ​യി കാം​പെ​യ്നും തു​ട​ങ്ങി.

ഇ​തൊ​ക്കെ ക​ണ്ട് ഡാ​നി​യ​ൽ ക്രെ​യ്ഗി​ന്‍റെ മ​ന​സു​മാ​റി​യെ​ന്നാ​ണ് പു​തി​യ വാ​ർ​ത്ത​ക​ൾ. ഇ​ന്ന​ലെ ന​ട​ന്ന ഒ​രു ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഡാ​നി​യ​ൽ ക്രെ​യ്ഗി​നോ​ട് ഇ​നി​യും ബോ​ണ്ടാ​കു​മോ എ​ന്ന് പ​ത്ര​ക്കാ​ർ ചോ​ദി​ച്ചു. ഉ​ട​ൻ​ത​ന്നെ മ​റു​പ​ടി​യും വ​ന്നു ആ​കും. എ​ന്നാ​ൽ ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളൊ​ന്നും താ​രം പ​റ​ഞ്ഞി​ല്ല. ക്രെ​യ്ഗി​ന്‍റെ ഈ ​ചെ​റി​യ മ​റു​പ​ടി​യി​ൽ സ​ന്തോ​ഷി​ച്ചി​രി​ക്കു​ക​യാ​ണ് ബോ​ണ്ട് ആ​രാ​ധ​ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.