പേടിപ്പിക്കാൻ "ഇൻസിഡിയസ്; ദ ലാസ്റ്റ് കീ'
Friday, October 20, 2017 12:39 AM IST
ഹോളിവുഡ് ഹൊറർ ത്രില്ലർ‌ ചിത്രം ഇൻസിഡിയസ് സീരീസിലെ നാലാം ഭാഗത്തിന്‍റെ ജോലികൾ പുരോഗമിക്കുന്നു. "ഇൻസിഡിയസ്; ദ ലാസ്റ്റ് കീ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

ഈ സീരീസിലെ ഏറ്റവും ഭയപ്പെടുത്തുന്ന ചിത്രമാകുമിതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ആദം റോബിറ്റലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയിംസ് വാൻ ആണ് നിർമാണം. ലിൻ ഷെ, ലൈഗ് വാനെൽ, ആൻഗസ് എന്നിവരാണ് പ്രധാനതാരങ്ങൾ. ചിത്രം അടുത്ത വർഷം തീയറ്ററുകളിലെത്തും.