ടോംബ് റെയ്ഡർ വീണ്ടും വരുന്നു
Friday, October 20, 2017 11:22 AM IST
ആഞ്ജലീന ജോളി തകർത്തഭിനയിച്ച ആക്‌ഷൻ അഡ്വഞ്ചർ ത്രില്ലർ ടോംബ് റെയ്ഡറിന്‍റെ പുത്തൻ പതിപ്പ് അടുത്തവർഷം തീയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

ഇതിഹാസ കഥാപാത്രമായ ലാറ ക്രോഫ്റ്റിനെ ഇത്തവണ അവതരിപ്പിക്കുന്നത് ഓസ്കർ ജേതാവ് അലിസിയ വികൻഡെർ ആണ്. നോർവീജിയൻ സംവിധായകൻ റോർ ഉതൗഗ് ആണ് സംവിധാനം. വാർണർ ബ്രദേഴ്സ് അവതരിപ്പിക്കുന്ന ചിത്രത്തിൽ വാൾട്ടൺ ഗോഗിൻസ്, ഡാനിയൽ വൂ, ഡൊമിനിക് വെസ്റ്റ് എന്നിവരാണ് മറ്റു താരങ്ങൾ.