ച​ങ്ങ​നാ​ശേ​രി ഹോ​ളി​വു​ഡി​ൽ
Thursday, January 18, 2018 11:34 AM IST
അ​ങ്ങ​നെ ച​ങ്ങ​നാ​ശേ​രി​യും ഹോ​ളി​വു​ഡി​ലെ​ത്തി. നി​ര​വ​ധി വി​ദേ​ശ ചി​ത്ര​ങ്ങ​ൾ മു​ന്പും ഇ​ന്ത്യ​യി​ൽ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​ൺ​മേ​രി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ന​ല്ലൊ​രു ഭാ​ഗ​വും ചി​ത്രീ​ക​രി​ച്ച​ത് കേ​ര​ള​ത്തി​ലാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​ം കേ​ര​ളം പ​ശ്ചാ​ത്ത​ല​മാ​കു​ന്ന ഒ​രു വി​ദേ​ശ ചി​ത്രം റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

ഡാ​ൻ ബാ​ര​ൻ സം​വി​ധാ​നം ചെ​യ്ത ബ​സ്മ​തി ബ്ലൂ​സ് എ​ന്ന ചി​ത്ര​മാ​ണ് ന​ല്ലൊ​രു പ​ങ്കും കേ​ര​ള​ത്തി​ൽ ഷൂ​ട്ട് ചെ​യ്ത​ത്. ച​ങ്ങ​നാ​ശേ​രി​യും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. ജ​നി​ത​ക മാ​റ്റം വ​രു​ത്തി​യ നെ​ൽ​വി​ത്തു​മാ​യി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന ശാ​സ്ത്ര​ജ്ഞ​യു​ടെ ക​ഥ​യാ​ണ് ബ​സ്മ​തി ബ്ലൂ​സ്. ഓ​സ്കർ ജേ​താ​വാ​യ ബ്രീ ​ലാ​ർ​സ​ൺ ആ​ണ് ചി​ത്ര​ത്തി​ൽ ശാ​സ്ത്ര​ജ്ഞ​യു​ടെ വേ​ഷം ചെ​യ്യു​ന്ന​ത്. 2013ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. ഫെ​ബ്രു​വ​രി 9നാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​മേ​രി​ക്ക​യി​ലെ റി​ലീ​സ്. നി​ര​വ​ധി ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും ബ​സ്മ​തി ബ്ലൂ​സി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.