ത്രില്ലടിപ്പിക്കാൻ "പ​സ​ഫി​ക് റിം: ​അ​പ്റൈ​സിം​ഗ്'
Monday, March 12, 2018 1:26 PM IST
2013-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പ​സ​ഫി​ക്ക് റിമ്മിന് രണ്ടാം ഭാഗമെത്തുന്നു. ​"പസ​ഫി​ക് റിം: ​അ​പ്റൈ​സിം​ഗ്' എന്നു പേരിട്ടിരിക്കുന്ന ചിത്രം ഈമാസം 23ന് തീയറ്ററുകളിലെത്തും. സ്റ്റീ​വ​ൻ എ​സ്. ഡെ​ഗ്ഗ് സം​വി​ധാ​നം ചെ​യ്ത അ​മേ​രി​ക്ക​ൻ സ​യ​ൻ​സ് ഫി​ക്‌ഷൻ ചി​ത്ര​മാ​യ പസ​ഫി​ക് റിം: ​അ​പ്റൈ​സിം​ഗ്' മ​നു​ഷ്യ​നി​ർ​മി​ത​മാ​യ സൂ​പ്പ​ർ മെ​ഷീ​നു​ക​ളും മ​നു​ഷ്യ​വ​ർ​ഗ​ത്തെ ന​ശി​പ്പി​ക്കാ​ൻ സ​മു​ദ്ര​ത്തി​ന​ടി​യി​ൽ നി​ന്നു​പോ​ലും വ​രു​ന്ന ജീ​വി​ക​ളു​മാ​യു​ള്ള കനത്ത പോ​രാ​ട്ട​ങ്ങ​ളാ​ണ് അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ ജോ​ണ്‍​യോ​ക, ജിം​ഗ്ടി​യാ​ൻ, സ്ക്കോ​ട്ട് ഈ​സ്റ്റ് വു​ഡ് തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം ഡാ​ൻ​മി​ന്‍റേ​ൽ. ചിത്രസംയോജനം ഡാ​ഞ്ച് സ്റ്റെ​യി​ൻ ബ​ർ​ഗ്. ജോ​ണ്‍ ജി​ഷ്നി, ഫെ​മി ഓ​ഗ​ണ്‍​സ്, മേ​രി​പൗ​ല​ന്‍റ തു​ട​ങ്ങി​യ​വ​രാ​ണ് ചിത്രം നിർമിക്കുന്നത്.