വണ്ടർ വുമൻ
Wednesday, May 17, 2017 5:03 AM IST
അമേരിക്കൻ കോമിക് പുസ്തകത്തിലെ കഥാപാത്രമായ ഡയാന രാജകുമാരിയുടെ "വണ്ടർ വുമണ്‍' ജൂണ്‍ രണ്ടിന് തീയേറ്ററിൽ എത്തും. ഗാൽ ഗഡോറ്റാണ് ഡയാനയായെത്തുന്നത്. പാറ്റി ജെൻകിൻസ് ഒരുക്കുന്ന ചിത്രത്തിന്‍റെ വിതരണ അവകാശം വാർണർ ബ്രോസിനാണ്. ആയിരം കോടി മുടക്കിയാണ് ചിത്രം നിർമിക്കുന്നത്.

ലോക മഹായുദ്ധത്തെ തടയാൻ വീടുവിട്ടിറങ്ങുന്ന ധീരയായ രാജകുമാരി ഡയാന പിന്നീട് വണ്ടർ വുമണ്‍ എന്ന പേരിൽ അറിയപ്പെടുന്നു. വില്ല്യം മോൾടണ്‍ മാർട്സണ്‍ ഒരുക്കിയ വണ്ടർ വുമൻ എന്ന പുസ്തകമാണ് സിനിമയ്ക്ക് ആധാരം.

നേരത്തെ ബാറ്റ്മാൻ വേർസസ് സൂപ്പർമാൻ എന്ന സിനിമയിൽ ചെറിയ വേഷത്തിൽ വണ്ടർ വുമൻ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.