പൈരേറ്റ്സ് ഓഫ് ദ കരീബിയൻ 5
Wednesday, May 17, 2017 5:04 AM IST
ജോണി ഡെപ്പിന്‍റെ പ്രശസ്ത സിനിമ പൈരേറ്റ്സ് ഓഫ് ദ കരീബിയൻ പരന്പരയിലെ അഞ്ചാം ഭാഗം 2017-ൽ റിലീസ് ചെയ്യും. കടൽകൊള്ളക്കാരൻ ജാക്ക് സ്പാരോ ഇത്തവണ ഗംഭീര വില്ലനായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ചിത്രത്തിലെ മറ്റൊരു വില്ലനായ ക്യാപ്റ്റൻ സലാസറിനെയും ട്രെയിലറിൽ പരിചയപ്പെടുത്തുന്നുണ്ട്. ജയിംസ് ബോണ്ട് ചിത്രമായ സ്പെക്ട്രയിൽ വില്ലനായി എത്തിയ പ്രശസ്ത നടൻ ജാവിയർ ബോദമാണ് വില്ലൻ വേഷത്തിലെത്തുന്ന മറ്റൊരു നടൻ.

ട്രെയിലറിൽ ജാക്ക് സ്പാരോയെ കാണിക്കുന്നില്ല. ജുവാചിം റോണിംഗും എസ്പെൻ സാൻഡ് ബെർഗും ചേർന്നാണ് ചിത്രത്തിന്‍റെ സംവിധാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.