കോംഗ് സ്കൾ ഐലൻഡ് മാർച്ചിൽ
Wednesday, May 17, 2017 5:06 AM IST
ഹോളിവുഡിലെ മോണ്‍സ്റ്റർ സൂപ്പർ ഹീറോ കിംഗ് കോംഗും മാർച്ചിൽ തീയേറ്ററിൽ എത്തും. കോംഗ് സ്കൾ ഐലൻഡ് എന്നാണ് ചിത്രത്തിന്‍റെ പേര്. ടോം ഹിഡിൽസ്റ്റെണ്‍ ആണ് നായകനായി എത്തുന്നത്. ജോർദാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഓസ്കർ ജേതാവ് ബ്രി ലാർസണ്‍ നായികയാകുന്നു. സാമുവൽ ജാക്സണ്‍, ജോണ്‍ ഗുഡ്മാൻ, ബ്രൈ ലാർസണ്‍, ജിംഗ് ടിയാൻ, ടോബി കെബൽ, ജോണ്‍ ഓർട്ടിസ്, തോമസ് മാൻ, വിൽ ബ്രൈറ്റൻ എന്നിവർ മറ്റുപ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു.

ഹെന്‍റി ജാക്ക്മാനാണ് ചിത്രത്തിന്‍റെ സംഗീതം. ലാറി ഫോംഗ് ഛായാഗ്രഹണം നിർവഹിക്കുന്നു. മെറിയൻ സി. കൂപ്പർ, എഡ്ജർ വാലസ് എന്നിവർ ചേർന്ന് എഴുതിയ നോവലാണ് ചിത്രത്തിന് പ്രമേയമാക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.