"കിം​ഗ്സ്മാൻ: ദി ​ഗോ​ൾ​ഡ​ൻ സ​ർ​ക്കി​ൾ' എത്തുന്നു
Wednesday, August 30, 2017 1:37 AM IST
ചാ​രപ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഴു​തി​യ തി​ര​ക്ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി മാ​ത്യുവോ​ഗ​ണ്‍ എ​ന്ന പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ഒ​രു​ക്കി​യ ചി​ത്ര​മാ​ണ് കിം​ഗ്സ്മാൻ: ദി ​ഗോ​ൾ​ഡ​ൻ സ​ർ​ക്കി​ൾ. ദി ​സീ​ക്ര​ട്ട് സ​ർ​വീ​സ് എ​ന്ന കോ​മി​ക്ക് ബു​ക്കാ​ണ് ഈ ​ചി​ത്ര​ത്തി​ന് പ്ര​ചോ​ദ​നം. സീ​ക്ര​ട്ട് സ​ർ​വീ​സ് ബു​ക്കി​ലെ മ​റ്റൊ​രു സ്റ്റോ​റി ഇ​ദ്ദേ​ഹം ച​ല​ച്ചി​ത്ര​മാ​ക്കു​ക​യും 2014-ലെ ​ബ്ലോ​ക്ക് ബ​സ്റ്റ​ർ ഹി​റ്റ് ആ​വു​ക​യും ചെ​യ്തി​രു​ന്നു.

കോ​ളിം​ഫ​ത്ത്, മാ​ർ​ക്ക് സ്ട്രോ​ഗ്, ഹാ​ലേ​ബെ​റി എ​ന്നി​ങ്ങ​നെ ഏ​താ​നും ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് മാ​ത്യു​വോ​ഗ​ണ്‍. പ്ര​ശ​സ്ത​മാ​യ ഇ​ത്ത​രം ചി​ത്ര​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​പ്പോ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന കിം​ഗ്സ് മേ​ൻ ദി ​ഗോ​ൾ​ഡ​ൻ സ​ർ​ക്കി​ൾ.

മാ​ത്യു വോ​ഗ​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജോ​ർ​ജ് റി​ച്ച് മോ​ണ്ട് നി​ർ​വ​ഹി​ച്ചു. ഹെ​ൻറി​ജാ​ക്ക്മാ​ർ, മാ​ത്യു​മ​ർ​ഗൈ​സ​ണ്‍ എ​ന്നി​വ​ർ സം​ഗീ​തം പ​ക​ർ​ന്നു. എ​ഡി​റ്റിം​ഗ്-​ഹെ​ഡ്ഡി ഹാ​മിം​ഗ്ഡ​ർ. സെ​പ്റ്റംബ​ർ ആ​ദ്യം ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.