"നി​ങ്ങ​ളി​ല്ലാ​തെ എനിക്കു ജീ​വി​ക്കാ​നാ​വു​ന്നി​ല്ല...'
Wednesday, September 6, 2017 3:50 AM IST
ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രു​ള്ള താ​ര ദ​ന്പ​തി​ക​ളാ​യി​രു​ന്നു ആ​ഞ്ജ​ലീ​ന ജോ​ളി​യും ബ്രാ​ഡ്പി​റ്റും. ഹോ​ളി​വു​ഡി​ന്‍റെ പ്ര​താ​പ​ത്തെ​ക്കാ​ൾ ഈ ​താ​ര ദന്പ​തി​ക​ളെ ലോ​ക​ത്തി​ന് പ്രി​യ​ങ്ക​ര​രാ​ക്കി​യ​ത് ഇ​വ​രു​ടെ കു​ടും​ബ​ജീ​വി​ത​മാ​യി​രു​ന്നു.

ആ​റു മ​ക്ക​ളു​മൊ​ത്തു​ള്ള ഈ സ​ന്തു​ഷ്ട കു​ടും​ബത്തെ അ​ൽ​പ്പം അ​സൂ​യ​യോ​ടെ​യാ​ണ് കു​ടും​ബ​ത്തി​ന് അ​ൽ​പ്പാ​യു​സു​ള്ള ഹോ​ളി​വു​ഡ് നോ​ക്കി​ക്ക​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​രു​വ​രും വേ​ർ പി​രി​യു​ന്നെ​ന്ന വേ​ദ​നാ​ജ​ന​ക​മാ​യ വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചു. ഒ​ൻ​പ​തു വ​ർ​ഷ​ത്തെ പ്ര​ണ​യ​വും ര​ണ്ടു വ​ർ​ഷ​ത്തെ ദാ​ന്പ​ത്യ​വും ബ്രാ​ഞ്ജ​ലീ​ന അ​വ​സാ​നി​പ്പി​ച്ചു.

എ​ങ്കി​ലും ആ​രാ​ധ​ക​ർ​ക്ക് ബ്രാഞ്ജലീ​ന​യി​ൽ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. ആ ​പ്ര​തീ​ക്ഷ​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ന്ന സം​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന​ത്.ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ച്ചെ​ത്തി. വേ​ർപി​രി​യ​ലി​ന് ശേ​ഷം ആ​ഞ്ജ​ലീ​ന ത​ന്‍റെ മ​ന​സു തു​റ​ന്നു. ഒ​റ്റ​യ്ക്ക് ജീ​വി​ക്കു​ന്ന​ത് എ​നി​ക്കി​ഷ്ട​മ​ല്ല, നി​ങ്ങ​ളി​ല്ലാ​തെ പ​റ്റു​ന്നി​ല്ല. ഈ ​ജീ​വി​ത​മ​ല്ല ഞാ​ൻ ആ​ഗ്ര​ഹി​ച്ച​ത്- ആ​ഞ്ജ​ലീ​ന പ​റ​ഞ്ഞു. ഏ​റെ സ്നേ​ഹി​ച്ച​യാ​ളു​ടെ വാ​ക്കു​ക​ൾ​ക്ക് മു​ന്നി​ൽ ഒ​ഴി​ഞ്ഞു മാ​റാ​ൻ ബ്രാ​ഡ് പി​റ്റി​നു​മാ​യി​ല്ല. ഒ​രു സു​ഹൃ​ത്തി​ന്‍റെ ഫ്ളാ​റ്റി​ൽ വ​ച്ചാ​യി​രു​ന്നു വി​കാ​രഭ​രി​ത​മാ​യ കൂ​ടി​ക്കാ​ഴ്ച.

കൂ​ടി​ക്കാ​ഴ്ച യെ​ക്കു​റി​ച്ച് ഇ​വ​രു​ടെ അ​നൗ​ദ്യോ​ഗി​ക ജീ​വ​ച​രി​ത്ര​കാ​ര​നാ​യ ഇ​യാ​ൻ ഹാ​ൽ​പെ​ര​ൻ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട്ടു. വി​കാ​രഭ​രി​ത​മാ​യി​രു​ന്നു ആ ​കൂ​ടി​ക്കാ​ഴ്ച. അ​ക​ൽ​ച്ച മ​റ​ന്ന് ഏ​റെ നേ​രം ഇ​രു​വ​രും മ​ന​സ് തു​റ​ന്ന് സം​സാ​രി​ച്ചു. ഇ​തോ​ടെ ബ്രാ​ഞ്ജലീ​ന വീ​ണ്ടും ഒ​ന്നി​ക്കു​മെ​ന്ന അ​ഭ്യൂഹ​ങ്ങ​ൾ ശ​ക്ത​മാ​യി​ട്ടു​ണ്ട്. മു​ൻ ഭാ​ര്യ ജെ​ന്നി​ഫ​ർ അ​നി​സ്റ്റ​ണി​നോ​ട് ബ്രാ​ഡ് മാ​പ്പു പ​റ​ഞ്ഞെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച​യു​ടെ റി​പ്പോ​ർ​ട്ടും വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.