പ്ര​കാ​ശ് രാ​ജും വി​ക്രം പ്ര​ഭു​വും ഒന്നി​ക്കു​ന്ന അ​റു​പ​ത് വ​യ​ത് മ​ണ്ണി​രം
Wednesday, August 1, 2018 4:12 PM IST
ഗോ​ദി ബ​ന്ന സാ​ധാ​ര​ണ മൈ​ക​ട്ട് എ​ന്ന ക​ന്ന​ഡ ചി​ത്രം ത​മി​ഴി​ലേ​ക്കു മൊ​ഴി​മാ​റ്റു​ന്നു. പ്ര​കാ​ശ് രാ​ജ്, വി​ക്രം പ്ര​ഭു, സ​മു​ദ്ര​ക്ക​നി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് അ​റു​പ​ത് വ​യ​ത് മ​ണ്ണി​രം എ​ന്നാ​ണ്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

രാ​ധാ​മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ക​ലൈ​പ്പു​ലി എ​സ്. താ​ണു​വാ​ണ്. ഇ​ള​യ​രാ​ജ​യാ​ണ് ഈ ​ചി​ത്ര​ത്തി​നാ​യി സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. കാ​ണാ​താ​യ അ​ൽ​സി​മേ​ഷ്യ​സ് രോ​ഗി​യാ​യ ത​ന്‍റെ അ​ച്ഛ​നെ തേ​ടി​പ്പോ​കു​ന്ന ഒ​രു യു​വാ​വി​ന്‍റെ ക​ഥ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.