"ദൈവവും ഞാനും നിനക്കൊപ്പം എന്നുമുണ്ടാകും'
Monday, June 19, 2017 5:57 AM IST
സി​നി​മാ ലോ​ക​ത്തെ പ്ര​ണ​യ​ങ്ങ​ളും വി​വാ​ഹ​ങ്ങ​ളും ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​യാ​റു​ണ്ട്. പ​ല​പ്പോ​ഴും ഇ​ത്ത​രം വാ​ർ​ത്ത​ക​ളെ മാ​ധ്യ​മ​ങ്ങ​ളു​ടെ സൃ​ഷ്ടി​യെ​ന്ന നി​ല​യി​ൽ താ​ര​ങ്ങ​ൾ ത​ള്ളി​ക്ക​ള​യാ​റു​മു​ണ്ട്. മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ ആ​ദ്യം ത​ള്ളി​ക്ക​ള​യു​ക​യും പി​ന്നീ​ട് ത​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് സ​മ്മ​തി​ക്കു​ക​യും ചെ​യ്ത താ​ര​ങ്ങ​ൾ ധാ​രാ​ള​മാ​ണ്. ആ ​ഗ​ണ​ത്തി​ലാ​ണ് ത​മി​ഴ് താ​ര​ങ്ങ​ളാ​യ ജ​യ്-​അ​ഞ്ജ​ലി ജോ​ഡി​ക​ൾ.

ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് മാ​ധ്യ​ങ്ങ​ളി​ലൂ​ടെ ആ​ദ്യം വാ​ർ​ത്ത​ക​ൾ വ​ന്നെ​ങ്കി​ലും ഇ​രു​വ​രും അ​ത് നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ത​നി​ക്ക് അ​ഞ്ജ​ലി​യോ​ടു​ള്ള പ്ര​ണ​യം ജ​യ് തു​റ​ന്ന് സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. എ​ങ്കേ​യും എ​പ്പോ​തും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​ത്.​ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​ഞ്ജ​ലി​യു​ടെ പി​റ​ന്നാ​ൾ. ദൈ​വ​വും ഞാ​നും നി​ന​ക്കൊ​പ്പം എ​ന്ന ഹൃ​ദ​യം തൊ​ടു​ന്ന വാ​ക്കു​ക​ളി​ലൂ​ടെ​യാ​ണ് അ​ഞ്ജ​ലി​ക്കു​ള്ള ത​ന്‍റെ പി​റ​ന്നാ​ൾ സ​ന്ദേ​ശം ജ​യ് മ​നോ​ഹ​ര​മാ​ക്കി​യ​ത്. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഓ​രോ ദി​വ​സ​വും നീ ​സ്പെ​ഷലാ​ക്കി മാ​റ്റി. ദൈ​വ​വും ഞാ​നും നി​ന​ക്കൊ​പ്പം എ​ന്നു​മു​ണ്ടാ​കും, എ​ന്നാ​യി​രു​ന്നു ജ​യ് ത​ന്‍റെ പ്ര​ണ​യി​നി​ക്ക് ന​ൽ​കി​യ പി​റ​ന്നാ​ൾ ആ​ശം​സ.

അ​ഞ്ജ​ലി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ത്തി​നൊ​പ്പം ജ​യ് ത​ന്‍റെ സ​ന്ദേ​ശം ട്വീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഉ​ട​നെ അ​ഞ്ജ​ലി അ​തി​ന് മ​റു​പ​ടി​യും ന​ൽ​കി. ത​നി​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. നീ ​എ​ന്നും കൂ​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്‍റെ സ്പെ​ഷൽ ദി​ന​ത്തി​ൽ എ​നി​ക്ക് ന​ൽ​കി​യ സ്പെ​ഷ​ൽ കു​റി​പ്പി​ന് ന​ന്ദി, എ​ന്നു​മാ​യി​രു​ന്നു അ​ഞ്ജ​ലി​യു​ടെ റീട്വീ​റ്റ്. ജെ​യ്‌യു​ടെ ക​ഴി​ഞ്ഞ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ലൊക്കേ​ഷ​നി​ൽ പി​റ​ന്നാ​ൾ പാ​ർ​ട്ടി ഒ​രു​ക്കി അ​ഞ്ജ​ലി ജ​യ്യെ ഞെ​ട്ടി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.