മോ​ഹ​ൻ​ലാ​ൽ അ​ദ്ഭുത​മെ​ന്നു ത​മി​ഴ​കം
Monday, June 26, 2017 5:26 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് ഒ​രു​ക്കി​യ പു​ലി​മു​രു​ക​ൻ ത​മി​ഴ​ക​വും കീ​ഴ​ട​ക്കു​ക​യാ​ണ്. ഇ​ത്ര​യും ഉ​ജ്ജ്വ​ല​മാ​യ ആ​ക്ഷ​ൻ മു​ഹൂ​ർ​ത്ത​ങ്ങ​ളു​ള്ള സി​നി​മ​ക​ൾ അ​പൂ​ർ​വ​മാ​ണെ​ന്നാ​ണ് ത​മി​ഴ് ജ​ന​ത​യു​ടെ ഏ​കാ​ഭി​പ്രാ​യം. ക​ഴി​ഞ്ഞ ദി​വ​സം 305 തി​യ​റ്റ​റു​ക​ളി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പ് ത​മി​ഴ്നാ​ട്ടി​ൽ റി​ലീ​സാ​യ​ത്. ഒ​രു ഡ​ബ്ബിം​ഗ് പ​തി​പ്പ് ഇ​ത്ര​യ​ധി​കം തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സാ​കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ൽ ആ​ദ്യ​മാ​ണ്.

മോ​ഹ​ൻ​ലാ​ൽ അ​ദ്ഭു​തം എ​ന്നാ​ണ് പു​ലി​മു​രു​ക​നെ ത​മി​ഴ് ജ​ന​ത വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ത​മി​ഴി​ലെ ഏ​റ്റ​വും പു​തി​യ റി​ലീ​സു​ക​ളാ​യ മ​ര​തഗ​ നാ​ണ​യം, ക്ഷ​ത്രി​യ​ൻ തു​ട​ങ്ങി​യ​വ ബോ​ക്സോ​ഫീ​സി​ൽ കി​ത​യ്ക്കു​ന്പോ​ഴാ​ണ് പു​ലി​മു​രു​ക​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം.ഒ​രു യൂ​ണി​വേ​ഴ്സ​ൽ സ​ബ്ജ​ക്ട് ഉ​ണ്ട് എ​ന്നു​ള്ള​താ​ണ് എ​ല്ലാ ഭാ​ഷ​യി​ലും പു​ലി​മു​രു​ക​നെ ജ​ന​പ്രി​യ​മാ​ക്കു​ന്ന ഘ​ട​കം. ഉ​ദ​യ്കൃ​ഷ്ണ​യു​ടെ തി​ര​ക്ക​ഥ​യി​ൽ വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത ഈ ​സി​നി​മ റി​ലീ​സ് ആ​കു​ന്ന ഭാ​ഷ​ക​ളി​ലെ​ല്ലാം കോ​ടി​ക​ൾ വാ​രു​ന്ന മാ​ജി​ക്കാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.