മ​ഞ്ജു വാ​ര്യ​ർ ത​മി​ഴി​ലേ​ക്ക്?
Wednesday, July 5, 2017 2:58 AM IST
മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട അ​ഭി​നേ​ത്രി മ​ഞ്ജു വാ​ര്യ​ർ ത​മി​ഴ് സി​നി​മ​യി​ൽ അ​ഭി​നി​യി​ക്കാ​നൊ​രു​ങ്ങു​ന്ന​ത​യി റി​പ്പോ​ർ​ട്ടു​ക​ൾ. മ​ഞ്ജു​വി​ന്‍റെ ത​മി​ഴ് അ​ര​ങ്ങേ​റ്റ​ത്തെ​ക്കു​റി​ച്ച് വ​ള​രെ മു​ൻ​പു ത​ന്നെ കേ​ട്ടി​രു​ന്നു. അ​ര​വി​ന്ദ് സാ​മി ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി താ​രം എ​ത്തു​മെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​തൊ​ന്നും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. സ്ത്രീ ​പ്രാ​തി​നി​ധ്യ​മു​ള്ള ചി​ത്ര​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ വേ​ഷ​മി​ടു​ന്നു​വെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

അ​റി​വ​ഴ​ഗ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ഞ്ജു വാ​ര്യ​ർ ത​മി​ഴ് സി​നി​മ​യി​ൽ തു​ട​ക്കം കു​റി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. കു​റ്റം 23ന് ​ശേ​ഷം പു​റ​ത്തി​റ​ക്കു​ന്ന ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണ് സം​വി​ധാ​യ​ക​നെ​ന്ന് അ​ടു​ത്ത​വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. സ്ത്രീ ​പ്രാ​തി​നി​ധ്യ​മു​ള്ള ചി​ത്ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ മ​ഞ്ജു​വി​നെ സ​മീ​പി​ച്ചി​രു​ന്നു​വെ​ന്നും താ​ര​ത്തി​ന് ക​ഥ ഇ​ഷ്ട​മാ​യെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​ന്നി​ട്ടു​ള്ള​ത്. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഓ​ഗ​സ്റ്റി​ൽ തു​ട​ങ്ങു​മെ​ന്നും വാ​ർ​ത്ത​യി​ൽ പ​റ​യു​ന്നു.

ബി ​ഉ​ണ്ണി​കൃ​ഷ്ണ​ൻ-മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ വി​ല്ല​നി​ലാ​ണ് മ​ഞ്ജു വാ​ര്യ​ർ ഒ​ടു​വി​ലാ​യി അ​ഭി​ന​യി​ച്ച​ത്. ക​മ​ൽ ചി​ത്രം ആ​മി, വി​എ ശ്രീ​കു​മാ​ർ മേ​നോ​ൻ ചി​ത്രം ഒ​ടി​യ​ൻ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലാ​ണ് താ​രം ഇ​നി അ​ഭി​ന​യി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ സ​ജീ​വ​മാ​യ താ​ര​ത്തി​ന്‍റെ ത​മി​ഴ് പ്ര​വേ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.