ആ​ക്‌ഷൻ ക്രൈം ​ത്രി​ല്ല​ർ നി​പു​ണ​ൻ 28 ന്
Tuesday, July 25, 2017 3:38 AM IST
ആ​ക്‌ഷ​ൻ കിം​ഗ് അ​ർ​ജു​ൻ നാ​യ​ക​നാ​യ ക്രൈം ​ത്രി​ല്ല​ർ സൂ​പ്പ​ർ ആ​ക്ഷ​ൻ പോ​ലീ​സ് സ്റ്റോ​റി നി​പു​ണ​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. അ​ർ​ജു​ന്‍റെ നൂ​റ്റിഅ​ന്പ​താ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണ്. 28ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ അ​രു​ണ്‍ വൈ​ദ്യ​നാ​ഥ​നാ​ണ്.

അ​ർ​ജു​ൻ പോ​ലീ​സ് ഓ​ഫീ​സ​റാ​യി എ​ത്തു​ന്ന ആ​ക്ഷ​ൻ ത്രി​ല്ല​റാ​യ ചി​ത്രം കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്കും ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. നി​പു​ണ​നിൽ സോ​ൾ​ട്ട് ആ​ൻഡ് പെ​പ്പ​ർ ഗെ​റ്റ​പ്പി​ലാ​ണ് അ​ർ​ജു​ൻ എ​ത്തു​ന്ന​ത്. സ​ത്യ​സ​ന്ധ​നും ബു​ദ്ധി​ശാ​ലി​യു​മാ​യ ര​ഞ്ജി​ത്ത് കാ​ളി​ദാ​സ് എ​ന്ന ഡിഎ​സ്പിയു​ടെ വേ​ഷ​ത്തി​ൽ ആ​ക്ഷ​ൻ കിം​ഗ് എ​ത്തു​ന്പോ​ൾ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് ക​ന്ന​ട​യി​ലെ സൂ​പ്പ​ർ​ഹി​റ്റ് നാ​യി​ക ശ്രു​തി ഹ​രി​ഹ​ര​നാ​ണ്.

പ്രേ​ക്ഷ​ക​രെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​രക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ​യും അ​രു​ണ്‍ വൈ​ദ്യ​നാ​ഥി​ന്‍റേ​താ​ണ്. പാ​ഷ​ൻ ഫി​ലിം ഫാ​ക്ട​റി നി​ർമി​ച്ച ചി​ത്ര​ത്തി​ൽ വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​ർ, പ്ര​സ​ന്ന, സു​ഹാ​സി​നി, സു​മ​ൻ, വൈ​ഭ​വ്, ഉ​മ റി​യാ​സ് ഖാ​ൻ, സു​ധാ​റാ​ണി, പോ​സ്റ്റ​ർ ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. വേ​ൾ​ഡ് വൈ​ഡ് റി​ലീ​സി​നോ​ടൊ​പ്പം ചി​ത്രം കേ​ര​ള​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​ഹ​ല്യ അ​നു​ശ്രീ​യും ബിസിസി സി​നി​മാ​സും ചേ​ർ​ന്നാ​ണ്. കാ​ളി മ​ല​ർ​കാ​വി​ല​മ്മ ഫി​ലിം​സും, ജ​ഗ​ത് സി​നി​മാ ക്രി​യേ​ഷ​ൻ​സു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ വി​ത​ര​ണ​ക്കാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.