മണിരത്നം-ഫഹദ് ചിത്രം ജനുവരിയിൽ
Sunday, September 17, 2017 3:25 AM IST
ഫഹദ് ഫാസിലിനെ നായകനാക്കി മണിരത്നം ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത ജനുവരിയിൽ ആരംഭിക്കും. ജ്യോതികയാണ് ചിത്രത്തിൽ നായിക. ഇരുവർക്കുമൊപ്പം വിജയ് സേതുപതി, അരവിന്ദ് സ്വാമി, ചിമ്പു, ഐശ്വര്യ രാജേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കും. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.

മോ​ഹ​ൻ​രാ​ജ സം​വി​ധാ​നം ചെ​യ്യ്ത വെ​ലൈ​ക്കാ​ര​ൻ, ത്യാ​ഗ​രാ​ജ കു​മാ​ര രാ​ജ​യു​ടെ സൂ​പ്പ​ർ ഡി​ല​ക്സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ഫ​ഹ​ദ് ഫാ​സി​ൽ അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്ര​മാ​ണ് ഇ​ത്. വേ​ണു സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ർ​ബ​ണ്‍, അ​ൻ​വ​ർ റ​ഷീ​ദി​ന്‍റെ ട്രാ​ൻ​സ് എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ് ഫ​ഹ​ദ് ഇ​പ്പോ​ൾ.

കാ​ർ​ത്തി​യെ നാ​യ​ക​നാ​ക്കി ഒരുക്കിയ "കാ​ട്രു വെളിയിടൈ' ആണ് മണിരത്നത്തിന്‍റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.