ഇന്ദ്രജിത്തിന്‍റെ നരകാസുരൻ തുടങ്ങി
Sunday, September 17, 2017 3:40 AM IST
സൂപ്പർഹിറ്റായ ധ്രു​വ​ങ്ങ​ൾ 16 എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​നു ശേ​ഷം ഇന്ദ്രജിത്തിനെ നായകനാക്കി കാ​ർ​ത്തി​ക് ന​രേ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ത്രില്ലർ ചിത്രം ന​ര​കാ​സു​ര​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ഇന്ദ്രജിത്ത് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൽ ഇ​ന്ദ്ര​ജി​ത്ത് എ​ത്തു​ന്ന​ത് പോ​ലീ​സ് വേ​ഷ​ത്തി​ലാണ്.

അ​ര​വി​ന്ദ് സ്വാ​മി, ശ്രിയ ശ​ര​ണ്‍, സു​ൻ​ദീ​പ് കി​ഷ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ആ​ര്യ​യും തൃ​ഷ​യും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ സ​ർ​വം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​ന്ദ്ര​ജി​ത്ത് ഇ​തി​നു മു​ന്പ് അ​ഭി​ന​യി​ച്ച​ത്. ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലി​ൽ റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്രം ഈ ​മാ​സം പ​തി​നാ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.