ന​യ​ൻ​താ​ര-​വി​ഘ്നേ​ശ് സെ​ൽ​ഫി വൈ​റൽ
Wednesday, September 20, 2017 2:02 AM IST
തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ർ ന​ടി ന​യ​ൻ​താ​രയും സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ വി​ഘ്നേ​ശ് ശി​വ​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന​ത് പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്. എ​ങ്കി​ലും ഇ​തു​വ​രെ​യും ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യൊ​രു നി​ല​പാ​ടു പ​റ​യാ​ൻ ഇ​രു​വ​രും ത​യാ​റാ​യി​ട്ടു​മി​ല്ല. ഇ​രു​വ​രും സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ളി​ലെ ചി​ത്ര​ങ്ങ​ൾ പ​ല​പ്പോ​ഴും ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വയ്​ക്കാ​റു​ണ്ട്. വി​ഘ്നേ​ശി​ന്‍റെ കൂ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ചി​ത്രം ഇ​പ്പോ​ൾ ന​യ​ൻ​സ് പു​റ​ത്ത് വി​ട്ടി​രി​ക്കു​ക​യാ​ണ്.

വി​ഘ്നേ​ശ് ശി​വ​യ്ക്ക് ഇ​ക്കഴിഞ്ഞ ദിവസം 33-ാം പി​റ​ന്നാ​ളാ​യിരുന്നു. ഇ​രു​വ​രും പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള സെ​ൽ​ഫി വി​ഘ്നേ​ശ് ട്വി​റ്റ​റി​ലൂ​ടെ​യും ന​യ​ൻ​താ​ര ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യും പ​ങ്കു​വച്ചി​രി​ക്കു​ക​യാ​ണ്.ഇ​രു​വ​രു​ടെ​യും പു​തി​യ സെ​ൽ​ഫി യു​എ​സി​ലെ ബ്രൂ​ക്‌ലി​ൻ പാ​ല​ത്തി​ൽ നി​ന്നു​കൊ​ണ്ട് എ​ടു​ത്ത​താ​യി​രു​ന്നു. വി​ഘ്നേ​ശ് എ​ടു​ത്ത സെ​ൽ​ഫി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ തോ​ളി​ൽ കൈ​വ​ച്ച് ചി​രി​ച്ചുകൊണ്ടു നി​ൽ​ക്കു​ന്ന ന​യ​ൻ​സി​നെ​യാ​ണ് കാ​ണു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​യ​ൻ​സി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള സെ​ൽ​ഫി വി​ഘ്നേ​ശ് ട്വി​റ്റ​റി​ലൂ​ടെ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.തി​ര​ക്കേ​റി​യ ഷെ​ഡ്യൂ​ളു​ക​ൾ​ക്ക് ഇ​ട​വേ​ള പ​റ​ഞ്ഞ് സ്വ​കാ​ര്യ​നി​മി​ഷ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ക​യാ​ണ് ഇ​രു​വ​രും എ​ന്നാ​ണ് പു​തി​യ ചി​ത്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ഗോ​സി​പ്പു​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടും വി​ധ​ത്തി​ൽ ഇ​രു​വ​രും പ​ല പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും ഒ​ന്നി​ച്ചു പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​താ വി​ഘ്നേ​ശി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.