ഇ​ള​യ​ദ​ള​പ​തി​യു​ടെ സ​ർ​ക്കാ​ർ; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ നേടിയത് ഒരു ലക്ഷത്തിലേറെ ലൈക്കുകൾ
Friday, June 22, 2018 12:09 PM IST
ഇ​ള​യ ദ​ള​പ​തി വി​ജ​യ്യെ നാ​യ​ക​നാ​ക്കി ഏ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സ​ർ​ക്കാ​രി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി. വി​ജ​യ്യു​ടെ പി​റ​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധ​ച്ചാ​ണ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. ക​റു​ത്ത് ഷ​ർ​ട്ടും കൂ​ളിം​ഗ് ഗ്ലാ​സു​മ​ണി​ഞ്ഞ് സോ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ ലു​ക്കി​ലാ​ണ് വി​ജ​യ് പോ​സ്റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷം ലൈക്ക് നേടി കുതിക്കുകയാണ് ഈ പോസ്റ്റർ. മാത്രമല്ല ചിത്രത്തിന്‍റേതായ മറ്റ് രണ്ട് പോസ്റ്ററുകൾ കൂടി പുറത്തുവിട്ടിട്ടുണ്ട്.

ഈ പോസ്റ്ററുകൾക്കും സോഷ്യൽമീഡിയായിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ​ണ്‍​പി​ക്ച്ചേ​ഴ്സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് ഏ.​ആ​ർ. റ​ഹ്മാ​നാ​ണ്. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യെ​ന്ന് വ്യ​ക്ത​മ​ല്ല.