ആമിർ പറഞ്ഞു: രജനിക്കേ അത് കഴിയൂ...
Monday, October 23, 2017 4:10 AM IST
ര​ജ​നീ​കാ​ന്തിന്‍റെ ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് 2.0. അ​ടു​ത്ത​വ​ർ​ഷം എ​ത്തു​ന്ന ചി​ത്രം 2010ൽ ​പു​റ​ത്തി​റ​ങ്ങി​യ യ​ന്തി​രന്‍റെ‍ ര​ണ്ടാം ഭാ​ഗ​മാ​ണ്.

എ​ന്നാ​ൽ ഈ ​ചി​ത്ര​ത്തി​ൽ ര​ജ​നീ​കാ​ന്ത് അ​ഭി​ന​യി​ക്കു​ന്ന വേ​ഷം ചെ​യ്യാ​ൻ ര​ജ​നി​ത​ന്നെ ആ​മി​ർ ഖാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ആ​മി​ർ വെ​ളി​പ്പെ​ടു​ത്തി. ത​നി​ക്ക് ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും അ​തി​നാ​ൽ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷം ആ​മി​ർ ചെ​യ്യ​ണ​മെ​ന്നു​മാ​യി​രു​ന്നു ര​ജ​നിയുടെ ആ​വ​ശ്യം. സി​നി​മ​യു​ടെ സ്ക്രി​പ്റ്റും ആ​മി​റി​നു വാ​യി​ക്കാ​ൻ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ആ​മി​ർ ഈ ​വേ​ഷം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല.

സ്ക്രി​പ്റ്റ് വാ​യി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ 2.0 ഇ​തു​വ​രെ​യു​ള്ള സി​നി​മ റി​ക്കാ​ർ​ഡു​ക​ളെ​യെ​ല്ലാം ത​ക​ർ​ക്കു​മെ​ന്ന് ആ​മി​റി​ന് ഉ​റ​പ്പാ​യ​ത്രേ. പ​ക്ഷേ അ​തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ തന്മയത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കാ​ൻ ര​ജ​നീ​കാ​ന്തി​നു മാ​ത്ര​മേ സാ​ധി​ക്കൂ എ​ന്ന് ആ​മി​റി​ന് തോ​ന്നി. സി​നി​മ​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ച് ഓ​രോ ത​വ​ണ​യും ക​ണ്ണ​ട​യ്ക്കു​ന്പോ​ൾ ആ ​ക​ഥാ​പാ​ത്ര​മാ​യി ര​ജ​നീകാ​ന്തി​നെ മാ​ത്ര​മേ ആ​മി​റി​ന് കാ​ണാ​ൻ ക​ഴി​യു​ന്നു​ള്ളൂ. അ​തു​കൊ​ണ്ട് ര​ജ​നീ​കാ​ന്തിന്‍റെ അ​ഭ്യ​ർ​ഥ​ന ആ​മിർ സ്നേ​ഹ​പൂ​ർ​വം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.