അ​നു​ഷ്ക പോ​ലീ​സ് വേ​ഷത്തിൽ
Tuesday, March 20, 2018 9:42 AM IST
ജ്യോതി​ക പോ​ലീ​സ് വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച് സൂ​പ്പ​ർ​ഹി​റ്റാ​ക്കി​യ നാ​ച്ചി​യാ​ർ തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്നു. ത​മി​ഴി​ൽ ജ്യോ​തി​ക ചെ​യ്ത വേ​ഷം തെ​ലു​ങ്കി​ൽ ചെ​യ്യു​ന്ന​ത് സൂ​പ്പ​ർ നാ​യി​ക അ​നു​ഷ്ക ഷെ​ട്ടി ആ​യി​രി​ക്കു​മെ​ന്നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ കേ​ൾ​ക്കു​ന്ന വി​വ​രം. ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​നു​ഷ്ക പാ​തി സ​മ്മ​തം മൂ​ളി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്.

അ​തേ​സ​മ​യം തി​ര​ക്കു മൂ​ലം ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന് അ​നു​ഷ്ക​യ്ക്കു പോ​ലും ഉ​റ​പ്പി​ല്ല​ത്രേ. ഡേ​റ്റ് ശ​രി​യാ​യി വ​ന്നാ​ൽ ഈ ​ചി​ത്ര​ത്തി​ൽ താ​രം അ​ഭി​ന​യി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​നു​ഷ്ക ഇ​തു​വ​രെ പോ​ലീ​സ് വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല.

ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചാ​ൽ ആ​ദ്യ​മാ​യി​ട്ടാ​യി​രി​ക്കും അ​നു​ഷ്ക പോ​ലീ​സ് വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​രെ​ന്ന​തി​നെ കു​റി​ച്ച് ഇ​തു​വ​രെ വ്യ​ക്ത​ത ആ​യി​ട്ടി​ല്ല. അ​തേ​സ​മ​യം, അ​നു​ഷ്ക ഷെ​ട്ടി ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​മോ​യെ​ന്ന് ഇ​തു​വ​രെ കൃ​ത്യ​മാ​യ ഉ​റ​പ്പ് താ​ര​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും പ​റ​യു​ന്ന​ത്.

അ​നു​ഷ്ക ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​യി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള ന​ടി​യാ​ണെ​ന്നും ഡേ​റ്റ് പ്ര​ശ്നം ഉ​ള്ള​താ​യും അ​വ​ർ പ​റ​യു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ അ​നു​ഷ്ക ഷെ​ട്ടി ചി​ത്രം ബാ​ഗ​മ​തി​യും വ​ൻ വി​ജ​യം നേ​ടി​യി​രു​ന്നു. തെ​ന്നി​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ടി കൂ​ടി​യാ​ണ് അ​നു​ഷ്ക ഷെ​ട്ടി.