ധ​ർ​മ​ജ​ൻ ത​മി​ഴ​ക​ത്തേ​ക്ക്
Wednesday, December 20, 2017 2:51 AM IST
കോ​മ​ഡി ട്രാ​ക്കി​ലൂ​ടെ മ​ല​യാ​ളി​ക​ളെ ചി​രി​പ്പി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന ധ​ർ​മ​ജ​ൻ ത​മി​ഴ​ക​ത്തേ​ക്ക് ചു​വ​ടു​വയ്ക്കു​ന്നു. ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ൻ എ​ന്ന മ​ല​യാ​ള സി​നി​മ​യു​ടെ ത​മി​ഴ് റീ​മേ​ക്കി​ലൂ​ടെ​യാ​ണ് ധ​ർ​മ​ജ​ൻ ത​മി​ഴ​ക​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ക​ട്ട​പ്പ​ന​യി​ലെ ഹൃത്വി​ക് റോ​ഷ​ൻ സം​വി​ധാ​നം ചെ​യ്ത നാ​ദി​ർ​ഷ ത​ന്നെ​യാ​ണ് ത​മി​ഴി​ലും സം​വി​ധാ​യകക്കു​പ്പാ​യ​മ​ണി​യു​ന്ന​ത്. അ​ജി​ത് ഫ്രം ​അ​റു​പ്പു​ക്കോ​ട്ടൈ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.​

മ​ല​യാ​ള​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച അ​തേ ക​ഥാ​പാ​ത്രം ത​ന്നെ​യാ​ണ് ത​മി​ഴി​ലും ധ​ർ​മ​ജ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ദ്ദി​ഖി​ന് പ​ക​രം വി​വേ​കാ​യി​രി​ക്കും ചി​ത്ര​ത്തി​ലെ​ത്തു​ക. ത​മി​ഴ​ക​ത്തെ ഒ​രു അ​വ​താ​ര​ക​നാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ൽ ധ​ർ​മ​ജ​ൻ ഒ​ഴി​ച്ച് ബാ​ക്കി എ​ല്ലാ​വ​രും ത​മി​ഴ​ക​ത്ത് നി​ന്നു​ള്ള​വ​രാ​യി​രി​ക്കും. ജ​നു​വ​രി 14ന് ​പൊ​ള്ളാ​ച്ചി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.