ഇളയദളപതിയെ കണ്ടുപഠിക്കണമെന്ന് ഫറാ ഖാൻ
Wednesday, December 13, 2017 2:21 AM IST
എല്ലാവ​രും ന​ട​ൻ വി​ജ​യ്‌യെ ക​ണ്ടു​പ​ഠി​ക്ക​ണ​മെ​ന്ന് ബോ​ളി​വു​ഡ് കോ​റി​യോ​ഗ്രാഫ​റും സം​വി​ധാ​യി​ക​യു​മാ​യ ഫ​റാ ഖാ​ൻ. വി​ജ​യ് അ​സാ​മാ​ന്യ പ്ര​തി​ഭ​യും കൃ​ത്യ​നി​ഷ്ഠ​യു​ള്ള ആ​ളു​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ വി​ജ​യ്‌യെ മാ​തൃ​ക​യാ​ക്ക​ണം.

സ​ഹ​താ​ര​ങ്ങ​ളെ എ​ങ്ങ​നെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന​റി​യാം. എ​പ്പോ​ൾ ഷൂ​ട്ടിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് പ​റ​ഞ്ഞാ​ലും അ​ദ്ദേ​ഹം ത​യാ​റാ​യി​രി​ക്കും. ചെ​ന്നൈ​യി​ൽ ഒ​രു പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​ർ വി​ജ​യ്‌യെ ഇ​ങ്ങ​നെ പു​ക​ഴ്ത്തി​യ​ത്.

ന​ൻ​പ​ൻ എ​ന്ന സി​നി​മ​യി​ൽ വി​ജ​യ്‌ക്കു വേ​ണ്ടി നൃ​ത്ത​സം​വി​ധാ​നം ഒ​രു​ക്കി​യ​ത് ഫ​റാ ആ​യി​രു​ന്നു. വി​ജ​യ്ക്കൊ​പ്പം കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കാ​ൻ താ​ത്പര്യ​മു​ണ്ടെ​ന്നും ഫ​റാ ഖാൻ പറ​ഞ്ഞു. ന​ട​ൻ അ​ജി​ത്തി​നെ​ക്കു​റി​ച്ചും ഫ​റാ​യ്ക്ക് പ​റ​യാ​ൻ ഏ​റെ​യു​ണ്ട്. ചെ​യ്യു​ന്ന ജോ​ലി​യി​ൽ ആ​ത്മാ​ർ​ഥ​ത​യു​ള്ള​യാ​ളാ​ണ് അ​ജി​ത്തെന്നാണ് ഫറയുടെ അഭിപ്രായം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.