ഹിനയ്ക്കെതിരേ പൊ​ട്ടി​ത്തെ​റി​ച്ച് ഹ​ൻ​സി​ക
Wednesday, November 1, 2017 1:23 AM IST
പ​തി​നൊ​ന്നാം സീ​സ​ണ്‍ ബി​ഗ് ബോ​സി​ലെ മ​ത്സ​രാ​ർ​ഥി​യാ​യ ഹി​ന ഖാ​ൻ സൗ​ത്ത് ഇ​ന്ത്യ​ൻ ന​ടി​മാ​രെക്കു​റി​ച്ച് പ​റ​ഞ്ഞ ചി​ല പ​രാ​മർ​ശ​ങ്ങ​ൾ വി​വാ​ദ​മാ​കു​ന്നു. ആ​രാ​ധ​ക​രു​ടെ കൈ​യ​ടി നേ​ടാ​നും സി​നി​മ​യി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നും വേ​ണ്ടി സൗ​ത്ത് ഇ​ന്ത്യ​ൻ നാ​യി​ക​മാ​ർ അ​ല്പ​വ​സ്ത്ര​ധാ​രി​ക​ളാ​യി അ​ഭി​ന​യി​ക്കു​ന്നു എ​ന്നാ​ണ് ഹി​ന ഖാ​ൻ പ​റ​ഞ്ഞ​ത്. എ​നി​ക്ക് ചി​ല സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ നി​ന്ന് അ​വ​സ​ര​ങ്ങ​ൾ വ​ന്നി​രു​ന്നു. പ​ക്ഷെ ഞാ​ന​ത് നി​ര​സി​ച്ചു. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ എ​ന്നോ​ട് ശ​രീ​ര​ഭാ​രം കൂ​ട്ടാ​ൻ നി​ർ​മാ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു- എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ഹി​ന ഖാ​ൻ സൗ​ത്ത് ഇ​ന്ത്യ​ൻ നാ​യി​ക​മാ​രെ ത​രം​താ​ഴ്ത്തി സം​സാ​രി​ച്ച​ത്.



ഇ​തി​നെ​തി​രേ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സൗ​ത്ത് ഇ​ന്ത്യ​ൻ നാ​യി​ക ഹ​ൻ​സി​ക മോ​ട്ട് വാ​ണി. ഹി​ന ഖാ​ൻ പ​റ​യു​ന്ന​ത് തീ​ർ​ത്തും അ​സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണെ​ന്ന് ഹ​ൻ​സി​ക ട്വി​റ്റ​റി​ൽ എ​ഴു​തി. ഒ​രു സൗ​ത്ത് ഇ​ന്ത്യ​ൻ നാ​യി​ക എ​ന്ന നി​ല​യി​ൽ, ഈ ​ഇ​ൻഡസ്ട്രി​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഞാ​ൻ അ​ഭി​മാ​നി​ക്കു​ന്നു എ​ന്നും ഹ​ൻ​സി​ക എ​ഴു​തി. പ​ല ബോ​ളി​വു​ഡ് നാ​യി​ക​മാ​രും അ​ഭി​ന​യം തു​ട​ങ്ങി​യ​തും, ഇ​പ്പോ​ഴും അ​ഭി​ന​യി​ക്കു​ന്ന​തും തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ലാ​ണെ​ന്ന് ഹി​ന ഖാ​ന് അ​റി​യി​ല്ല എ​ന്നു​ണ്ടോ. ഞ​ങ്ങ​ളെ പ​രി​ഹ​സി​ച്ച ഹിന ഖാ​നോ​ട് പ​രി​ഹാ​സം മാ​ത്ര​മാ​ണു​ള്ള​ത്. എ​ങ്ങി​നെ സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മാ മേ​ഖ​ല​യെ താ​ങ്ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ ത​രം​താ​ഴ്ത്താ​ൻ സാ​ധി​ക്കു​ന്നു- ഹ​ൻ​സി​ക ചോദിക്കുന്നു.

എ​ങ്ങ​നെ മാ​ന്യ​ത പു​ല​ർ​ത്ത​ണം എ​ന്ന കാ​ര്യ​ത്തി​ൽ തെ​ന്നി​ന്ത്യ​ൻ നാ​യി​ക​മാ​രി​ൽ നി​ന്ന് ഹി​ന ഖാ​ൻ ക​ണ്ട് പ​ഠി​ക്ക​ണം എ​ന്ന് ഖു​ശ്ബു​വും ഈ ​വി​ഷ​യ​ത്തി​ൽ ട്വി​റ്റ​റി​ൽ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.