സംഘമിത്രയിൽ നിന്ന് ശ്രുതി ഹാസൻ പുറത്ത്
Friday, June 2, 2017 12:43 AM IST
കൈ​യി​ൽ കി​ട്ടി​യ അ​വ​സ​ര​ങ്ങ​ളൊ​ക്കെ വേ​ണ്ടെ​ന്നു​വ​ച്ച് ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി ശ്രു​തി ഹാ​സ​ൻ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു. പു​രാ​ത​ന ഇ​ന്ത്യ​യി​ലെ ധീ​ര​വ​നി​ത​യാ​യ സം​ഘ​മി​ത്ര​യു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ സം​ഘ​മി​ത്ര​യാ​യി വേ​ഷ​മി​ടാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു താ​രം. ക​ഴി​ഞ്ഞ​യാ​ഴ്ച കാ​ൻ ഫി​ലിം ഫെ​സ്റ്റി​ൽ സി​നി​മ​യു​ടെ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​പ്പോ​ഴും ശ്രു​തി​ത​ന്നെ​യാ​യി​രു​ന്നു എ​ല്ലാ​വ​രു​ടേ​യും ശ്ര​ദ്ധാ​കേ​ന്ദ്രം.

എ​ന്നാ​ൽ ശ്രു​തി ഹാ​സ​ൻ സം​ഘ​മി​ത്ര സി​നി​മ​യു​ടെ ഭാ​ഗ​മ​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ്. ചി​ല ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ ശ്രു​തി ഹാ​സ​ൻ ഇ​നി​മു​ത​ൽ സി​നി​മ​യു​ടെ ഭാ​ഗ​മാ​യി​രി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ച്ചു. എ​ന്നാ​ൽ സി​നി​മ​യ്ക്കാ​യു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നെ​ങ്കി​ലും സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യോ ഷൂ​ട്ടിം​ഗ് തീ​യ​തി​ക​ളോ അ​റി​യി​ച്ചി​ല്ലെന്നും അ​തു​കൊ​ണ്ട് ത​ങ്ങ​ൾ സി​നി​മ​യി​ൽ​നി​ന്ന് പിന്മാറു​ക​യാ​ണെ​ന്നും ശ്രു​തി​യു​ടെ വ​ക്താ​വ് പ​റ​ഞ്ഞു.

ബി​ഗ് ബ​ജ​റ്റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം ര​ണ്ടു ഭാ​ഗ​മാ​യാ​വും റി​ലീ​സ് ചെ​യ്യു​ക. ശ്രു​തി​യു​ടെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​കും എ​ന്നു ക​രു​തി​യി​രു​ന്ന വേ​ഷ​മാ​യി​രു​ന്ന സം​ഘ​മി​ത്ര. ഏ​താ​യാ​ലും ശ്രു​തി​ക്കു ന​ഷ്ട​പ്പെ​ട്ട സം​ഘ​മി​ത്ര​യു​ടെ വേ​ഷം അ​ഭി​ന​യി​ക്കാ​ൻ എ​ത്തു​ന്ന​യാ​ളെ കാ​ത്തി​രി​ക്കു​ക​യാ​ണ് സി​നി​മാ ലോ​കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.