ആരാകും സംഘമിത്ര, ന​യ​ൻതാരയോ അ​നു​ഷ്ക​യോ..‍?
Thursday, June 8, 2017 3:48 AM IST
ത​മി​ഴി​ൽ ബി​ഗ് ബ​ജ​റ്റി​ൽ ഒ​രു​ക്കു​ന്ന ചി​ത്രം സം​ഘ​മി​ത്ര​യി​ൽ ന​യ​ൻ​താ​ര​യോ അ​നു​ഷ്ക​യോ നാ​യി​ക​യാ​യേ​ക്കും. ആ​ദ്യം ഈ ​ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി ശ്രു​തി ഹാ​സ​നെ​യാ​ണ് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. പി​ന്നീ​ടു പ​ല​രു​ടെ​യും പേ​രു​ക​ൾ പ​റ​ഞ്ഞു​കേ​ട്ടു. ഇ​പ്പോ​ൾ ന​യ​ൻ​താ​ര, അ​നു​ഷ്ക ഷെ​ട്ടി എ​ന്നീ പേ​രു​ക​ളാ​ണ് സ​ജീ​വ​മെ​ങ്കി​ലും ന​യ​ൻ​താ​ര​യ്ക്കു ത​ന്നെ​യാ​ണു മു​ൻ​തൂ​ക്കം. ഒ​രു ഓ​ണ്‍​ലൈ​ൻ മാ​ധ്യമം ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് ന​യ​ൻ​സി​നു മു​ൻ​തൂ​ക്കം ല​ഭി​ച്ച​ത്.

ന​യ​ൻ​സി​നും അ​നു​ഷ്ക​യ്ക്കും പു​റ​മേ ത​മ​ന്ന, കാ​ജ​ൽ അ​ഗ​ർ​വാ​ൾ, ഹ​ൻ​സി​ക എ​ന്നി​വ​രും സ​ർ​വേ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു. സ്ത്രീ​കേ​ന്ദ്രീ​കൃ​ത സി​നി​മ​ക​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് അ​നു​ഷ്ക​യെ​യും ന​യ​ൻ​താ​ര​യെ​യും മു​ന്നി​ലെ​ത്തി​ച്ച​ത്. ച​രി​ത്ര​ക​ഥ പ​റ​യു​ന്ന ചി​ത്ര​ങ്ങ​ൾ അ​ഭി​ന​യി​ച്ച് അ​നു​ഷ്ക തി​ള​ങ്ങി​യ​പ്പോ​ൾ ഹൊ​റ​ർ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചാ​ണ് ന​യ​ൻ​താ​ര തി​ള​ങ്ങി​യ​ത്. സം​ഘ​മി​ത്ര​യി​ൽ ഇ​വ​രി​ൽ ആ​രാ​യാ​ലും പൊ​ളി​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഒ​രു ചി​ത്ര​ത്തി​നാ​യി ന​യ​ൻ​താ​ര ര​ണ്ടു വ​ർ​ഷ​ക്കാ​ലം നീ​ട്ടി​വ​യ്ക്കു​മോ എ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സം​ശ​യി​ക്കു​ന്ന​ത്.

തെ​ൻ​ട്ര​ൽ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സു​ന്ദ​ർ​സി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ജ​യം​ര​വി​യും ആ​ര്യ​യു​മാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന​ത്. കോ​ളി​വു​ഡി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ ചി​ത്ര​മാ​ണ് സം​ഘ​മി​ത്ര​യെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​രു​ടെ അ​വ​കാ​ശ​വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.