സാ​യ് പ​ല്ല​വി​യു​ടെ ത​മി​ഴ് ചി​ത്രം ക​രു​വി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് എത്തി
Friday, June 9, 2017 7:25 AM IST
പ്രേ​മം എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ സാ​യി പ​ല്ല​വി​യു​ടെ ആ​ദ്യ ത​മി​ഴ് ചി​ത്രം ക​രു​വി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ടു. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജു​വ​ഴി സായ് തന്നെ​യാ​ണ് ചിത്രം പു​റ​ത്തു വി​ട്ട​ത്.

പൂ​ർ​ണ​മാ​യും ഹൊ​റ​ർ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന ക​രു​വു സം​വി​ധാ​നം ചെ​യു​ന്ന​ത് എ.​എ​ൽ. വി​ജ​യ് ആ​ണ്. ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പി​ൽ നാ​ഗ ശൗ​ര്യ​യാ​ണ് നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ചാ​ർലി​യു​ടെ ത​മി​ഴ് പ​തി​പ്പി​ലും സാ​യ് പ​ല്ല​വി ത​ന്നെ​യാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.