സൂ​ര്യ​യും കാ​ർ​ത്തി​യും ഒ​ന്നി​ക്കു​ന്നു
Sunday, June 11, 2017 4:59 AM IST
ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ പാ​ണ്ഡ്യ​രാ​ജി​ന്‍റെ ചി​ത്ര​ത്തി​ലൂ​ടെ താ​ര സ​ഹോ​ദ​ര​ങ്ങ​ളാ​യ സൂ​ര്യ​യും കാ​ർ​ത്തി​യും ഒ​ന്നി​ക്കു​ന്നു. കാ​ർ​ത്തി​യെ നാ​യ​ക​നാ​ക്കി പാ​ണ്ഡ്യ​രാ​ജ് ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വാ​യാണു സൂ​ര്യയെ​ത്തു​ന്ന​ത്. പാ​ണ്ഡ്യ​രാ​ജി​നൊ​പ്പം നി​ർ​മാ​താ​വാ​യി സൂ​ര്യ​യു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. പാ​ണ്ഡ്യ​രാ​ജി​ന്‍റെ പ​സ​ങ്ക 2 നി​ർ​മി​ച്ച​തു സൂ​ര്യ​യാ​യി​രു​ന്നു.

നാ​നും റൗഡി താ​ൻ എ​ന്ന ചി​ത്രത്തിനുശേ​ഷം വി​ഘ്നേ​ശ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന താ​നാ സേ​ർ​ന്ത കൂ​ട്ട​മാ​ണു സൂ​ര്യ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം. മ​ല​യാ​ളി താ​രം കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​ന്ന ചി​ത്രം ഉ​ട​ൻ തിയ​റ്റ​റുകളിലെ​ത്തും. സി​ങ്കം 3 ആ​യി​രു​ന്നു ഒ​ടു​വി​ൽ തിയ​റ്റ​റി​ലെ​ത്തി​യ സൂ​ര്യ ചി​ത്രം.

ര​ണ്ടു ചി​ത്ര​ങ്ങ​ളാ​ണു കാ​ർ​ത്തി​യു​ടേ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. പ്ര​ഭു​ദേ​വ സം​വി​ധാ​നം ചെ​യ്യു​ന്ന ക​റു​പ്പ് രാ​ജ വെ​ള്ള​യ് രാ​ജ, സ​തു​രം​ഗ വേ​ട്ടൈ ഫെ​യിം വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന തീ​ര​ൻ അ​ധി​കാ​രം ഒ​ൻ​ട്ര് എ​ന്നി​വ​യാ​ണ​വ. ഇ​തി​ൽ പ്ര​ഭു​ദേ​വ ചി​ത്ര​ത്തി​ൽ വി​ശാ​ലും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.