മഹേഷിന്‍റെ വില്ലൻ ജിംസണാകാൻ സ​മു​ദ്ര​ക്ക​നി
Friday, June 16, 2017 7:18 AM IST
ഇ​ടു​ക്കി​യു​ടെ വ​ശ്യ​മ​നോ​ഹാ​രി​ത കാ​മ​റ​യി​ൽ ഒ​പ്പി​യെ​ടു​ത്ത മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം ത​മി​ഴി​ലേ​ക്ക് മൊ​ഴി​മാ​റ്റു​ന്പോ​ൾ വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് സ​മു​ദ്ര​ക്ക​നി. മ​ല​യാ​ള​ത്തി​ൽ ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്രം ത​മി​ഴി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് പ്രി​യ​ദ​ർ​ശ​നാ​ണ്.

മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ൽ വി​ല്ല​നാ​യി എ​ത്തി​യ​ത് സു​ജി​ത്ത് ശ​ങ്ക​റാ​യി​രു​ന്നു. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു അ​ദ്ദേഹ​ത്തി​ന് ഈ ​ക​ഥാ​പാ​ത്രം നേ​ടി​ക്കൊ​ടു​ത്ത​ത്. മു​ന്പ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ഒ​പ്പം എ​ന്ന സി​നി​മ​യി​ൽ സ​മു​ദ്ര​ക്ക​നി വി​ല്ല​ൻ​വേ​ഷ​ത്തി​ലെ​ത്തി​യി​രു​ന്നു.

ത​മി​ഴ് പ​തി​പ്പി​ൽ മ​ഹേ​ഷി​ന്‍റെ വേ​ഷ​മ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും ജിം​സി​യു​ടെ വേ​ഷ​മ​വ​ത​രി​പ്പി​ക്കു​ന്ന​ത് ന​മി​താ പ്ര​മോ​ദു​മാ​ണ്.