പുലിക്കഥയുമായി ജയംരവിയുടെ വനമകൻ
Wednesday, June 21, 2017 8:25 AM IST
സ​ണ്‍ ആ​ർ​ട്സ് ആ​ൻഡ് ഫി​ലിം​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന വീ​ര​സാ​ഹ​സി​ക ചി​ത്ര​മാ​ണ് വന​മ​ക​ൻ. ജ​യം ര​വിയാണ് നാ​യ​ക​ൻ. ബോ​ളി​വു​ഡ് സു​ന്ദ​രി സ​യി​ഷ സൈ​ഗി​ൾ​ നാ​യി​കയായെത്തുന്നു. പ്ര​കാ​ശ്‌രാ​ജ്, ആ​ശി​ഷ് വി​ദ്യാ​ർ​ഥി, വി​ദ്യു​ത് ജാംവാ​ൽ തു​ട​ങ്ങി​യ പ്ര​ശ​സ്ത താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം- തി​രു.

ഹാ​രി​സ് ജ​യ​രാ​ജ് സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന 50-ാമ​ത് സി​നി​മ​യാ​ണ് വ​ന​മ​ക​ൻ. അ​ഞ്ച് ഗാ​ന​ങ്ങ​ൾ. പ്ര​ഭു​ദേ​വ​യാ​ണ് നൃ​ത്ത സം​വി​ധാ​നം. സ്റ്റ​ണ്ട് ശി​വ-​ആ​ക്ഷ​ൻ സം​വി​ധാ​നം. പു​ലി​മു​രു​ക​ൻ, ബാ​ഹു​ബ​ലി ടീ​മി​ന്‍റെ പ്രൗ​ഢ​മാ​യ ഗ്രാ​ഫി​ക്സ് വി​സ്മ​യം.

ഭീ​ക​ര​വ​ന​ജീ​വി​ക​ൾ​ക്കൊ​പ്പം വ​ള​ർ​ന്നയാളെയാണ് ജയം രവി അവതരിപ്പിക്കുന്നത്. നാ​യ​ക​നു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന വ​ക്ര​ബു​ദ്ധി​യാ​യ പു​ലി​യു​മാ​യു​ള്ള ജ​യം​ര​വി​യു​ടെ ഏ​റ്റു​മു​ട്ട​ലു​ക​ൾ ത്രസിപ്പിക്കും. നി​ഗൂ​ഢ വ​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​ഹ​സി​ക​രാ​യ വ​ൻ​സം​ഘ​ങ്ങ​ളെ അ​ണി​നി​ര​ത്തി നി​ർ​മ്മി​ച്ച ഈ ​ബി​ഗ്ബ​ജ​റ്റ് ചി​ത്രം 23 ന് ​മ​റ്റ് തെ​ന്നി​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ടൊ​പ്പം കേ​ര​ള​ത്തി​ൽ പ​ത്മ​ശ്രീ ഡോ. ​സു​ന്ദ​ർ​മേ​നോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.