സുചിലീക്സ് വീണ്ടും, ഇ​ക്കു​റി നി​വേ​ത!
Thursday, June 29, 2017 4:22 AM IST
ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തെ ഞെ​ട്ടി​ച്ച സു​ചി ലീ​ക്സ് കു​റ​ച്ചു കാ​ല​ത്തി​ന് ശേ​ഷം വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ധ​നു​ഷ്, അ​മ​ല പോ​ൾ, അ​നി​രു​ദ്ധ്, തൃ​ഷ, ആ​ൻ​ഡ്രി​യ തു​ട​ങ്ങി​യ​പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യു​മാ​ണ് സു​ചി ലീ​ക്സ് എ​ന്ന് പേ​രു​ള്ള ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ ആ​ദ്യം പ്ര​ച​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​യി​രു​ന്നു ഇ​തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ഗാ​യി​ക​യും ന​ടി​യു​മാ​യ സു​ചി​ത്ര കാ​ർ​ത്തി​ക​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നു​മാ​യി​രു​ന്നു സു​ചി ലീ​ക്സ് എ​ന്ന പേ​രി​ൽ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ഇ​തേ പേ​രി​ൽ നി​ര​വ​ധി അ​ക്കൗ​ണ്ടു​ക​ൾ ട്വി​റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഇ​പ്പോ​ഴി​താ ഏ​റെ കാ​ല​ത്തി​ന് ശേ​ഷം സു​ചി ലീ​ക്സ് നി​വേ​ത പേ​തു​രാ​ജ് എ​ന്ന ന​ടി​യു​ടെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യു​മാ​യി വീ​ണ്ടും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്നു.

അ​ട്ട​ക്ക​ത്തി ദി​നേ​ശ് നാ​യ​ക​നാ​യ ഒ​രു നാ​ൾ കൂ​ത്ത് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി ത​മി​ഴ് സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ താ​ര​മാ​ണ് നി​വേ​ത പേ​തു​രാ​ജ്. 13 വ​ർ​ഷ​മാ​യി യു​എ​ഇ​യി​ലു​ള്ള നി​വേ​ത മി​സ് ഇ​ന്ത്യ യു​എ​ഇ​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഒ​രു നാ​ൾ കൂ​ത്തി​ന് ശേ​ഷം താ​രം പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന മൂ​ന്ന് ചി​ത്ര​ങ്ങ​ൾ അ​ണി​യ​റയി​ൽ ഒ​രു​ങ്ങു​ക​യാ​ണ്. നി​വേ​ത പേ​തു​രാ​ജി​ന്‍റെ മു​ഖ സാ​മ്യ​മു​ള്ള ന​ഗ്നചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മാ​ണ് സു​ചി ലീ​ക്സ് എ​ന്ന വ്യാ​ജ അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ന​ടി​യു​മാ​യി മു​ഖ സാ​മ്യ​മു​ള്ള ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. നി​വേ​ത പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.