വി​ക്രം ചി​ത്ര​ത്തി​ൽ സി​മ്രാനും രാ​ധി​ക​യും
Monday, July 3, 2017 1:04 AM IST
ത​മി​ഴ് സൂ​പ്പ​ർ​താ​രം വി​ക്ര​മും സം​വി​ധാ​യ​ക​ൻ ഗൗ​തം മേ​നോ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ധ്രുവ​ന​ക്ഷത്രം. ആ​രാ​ധ​ക​ർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സി​മ്രാ​നും രാ​ധി​ക ശ​ര​ത്കു​മാ​റും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന വി​വ​രം. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നുക​ൾ.​

വ​ൻ ബ​ജ​റ്റി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ചാ​ര​നാ​യി​ട്ടാ​ണ് വി​ക്രം അ​ഭി​ന​യി​ക്കു​ന്ന​ത്. ഗൗ​തം മേ​നോ​നും വി​ക്ര​മും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ധ്രുവ​നക്ഷത്രം. ഐ​ശ്വ​ര്യ രാ​ജേ​ഷ് നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ന​ട​നും സം​വി​ധാ​ക​നു​മാ​യ പാ​ർ​ഥി​പ​നും പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.