സു​ധ കൊ​ങ്കാ​ര ചി​ത്രത്തി​ൽ സൂ​ര്യ നാ​യ​ക​നാ​കു​ന്നു
Monday, July 3, 2017 1:21 AM IST
ബോ​ക്സ് ഓ​ഫീ​സി​ലും അ​വാ​ർ​ഡ് നി​ശ​ക​ളി​ലും താ​ര​മാ​യി മാ​റി​യ മാ​ധ​വ​ൻ ചി​ത്രം ഇ​രു​ദി സു​ട്രു​വി​നുശേ​ഷം സം​വി​ധാ​യി​ക സു​ധ കൊ​ങ്കാ​ര ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ സൂ​ര്യ നാ​യ​ക​നാ​കു​ന്നു.സി​ങ്കം 3ക്കു ശേ​ഷം മി​ക​ച്ച തി​ര​ക്ക​ഥ​ക​ൾ തേ​ടി​ക്കൊ​ണ്ടി​രു​ന്ന സൂ​ര്യ​യെ സു​ധ കൊ​ങ്കാ​ര​യു​ടെ തി​ര​ക്ക​ഥ ആ​ക​ർ​ഷി​ച്ചെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

സൂ​ര്യ​യു​ടെ നി​ർ​മാ​ണ ക​ന്പ​നി​യാ​യ 2ഡി ​എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​രു​ദി സു​ട്രു പോ​ലെ ചി​ത്രം സ്പോ​ർ​ട്സ് സ്റ്റോ​റി​യാ​കി​ല്ലെ​ന്നാ​ണു സൂച​ന. വെ​ങ്കി​ടേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന താ​നാ സേ​ർ​ന്ത​കൂ​ട്ടം എ​ന്ന ചി​ത്ര​മാ​ണു സൂ​ര്യ​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ചി​ത്രം.

അ​തി​നു ശേ​ഷം സെ​ൽ​വ​രാ​ഘ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സൂ​ര്യ നാ​യ​ക​നാ​കും. അ​തി​നും ശേ​ഷ​മാ​യി​രി​ക്കും സു​ധ​യു​ടെ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.