തമിഴകത്ത് പാടിത്തകർക്കാൻ രമ്യ
Wednesday, August 2, 2017 12:16 AM IST
ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ ര​മ്യാ ന​ന്പി​ശ​ൻ അ​ഭി​ന​യ​ത്തി​നൊ​പ്പം താ​ൻ ന​ല്ലൊ​രു ഗാ​യി​ക​യാ​ണെ​ന്ന് കൂ​ടി തെ​ളി​യി​ച്ചി​രു​ന്നു. ബാ​ല​താ​ര​മാ​യെ​ത്തി​യ ര​മ്യ പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ൽ സ​ഹ​താ​ര​മാ​യി അ​ഭി​ന​യി​ച്ചി​രു​ന്നു.

പി​ന്നീ​ട് ജ​യ​റാം നാ​യ​നാ​യി അ​ഭി​ന​യി​ച്ച ആ​ന​ച്ച​ന്തം എ​ന്ന സി​നി​മ​യി​ലാ​യി​രു​ന്നു ര​മ്യ ന​ന്പീ​ശ​ൻ ആ​ദ്യ​മാ​യി നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​ത്. ഇ​വ​ൻ മേ​ഘ​രൂ​പ​ൻ എ​ന്ന സി​നി​മ​യി​ലു​ടെ പി​ന്ന​ണി ഗാ​യി​ക എ​ന്ന സ്ഥാ​ന​ത്തേ​ക്ക് കൂ​ടി എ​ത്തി​യ ര​മ്യ ഇ​പ്പോ​ൾ പു​തി​യ ഒ​രു സി​നി​മ​യി​ലും ഗാ​യി​ക​യാ​യി പാ​ടു​ന്ന​തി​ന് ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. കൂ​ത​ൻ എ​ന്ന ത​മി​ഴ് സി​നി​മ​യി​ലാ​ണ് ര​മ്യ ഗാ​യി​ക​യു​ടെ വേ​ഷം വീ​ണ്ടും അ​ണി​യു​ന്ന​ത്.

ഇ​വ​ൻ മേ​ഘ​രൂ​പ​ൻ എ​ന്ന സി​നി​മ​യി​ലെ പ്ര​ശ​സ്ത​മാ​യ ആ​ണ്ടെ ലോ​ണ്ടേ... എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​മാ​യി​രു​ന്നു ര​മ്യ ന​ന്പീ​ശ​ൻ ആ​ദ്യ​മാ​യി ആ​ല​പി​ച്ചി​രു​ന്ന​ത്. ശേ​ഷം അ​മ​ൽ നീ​ര​ദി​ന്‍റെ ബാ​ച്ചില​ർ പാ​ർ​ട്ടി എ​ന്ന സി​നി​മ​യി​ൽ പാ​ടു​ക​യും ആ ​ഗാ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ന​ട​ൻ ന​ഗേ​ന്ദ്ര പ്ര​സാ​ദ് വി​ല്ല​നാ​യി അ​ഭി​​യി​ക്കു​ന്ന കൂ​ത​ൻ എ​ന്ന ചി​ത്ര​ത്തി​ൽ പെ​പ്പി സോം​ഗാ​ണ് ര​മ്യ ആ​ല​പി​ച്ചത്. അ​പ്പ​ഡി പോ​ട് എ​ന്ന ത​മി​ഴി​ലെ ഹി​റ്റ് ഗാ​നം പോ​ലെ വേ​ഗ​ത്തി​ൽ പാ​ടു​ന്ന ഗാ​ന​മാ​ണ് ര​മ്യ ആ​ല​പി​ച്ച​ത്. പാ​ട്ടി​ന് വ​രി​ക​ളെ​ഴു​തി​യ​ത് വി​വേ​കാ​ണ്. ര​മ്യ​യ്ക്കൊ​പ്പം ഹ​രി​ഹ​ര​സു​ധ​നാ​ണ് ആ​ണ്‍ ശ​ബ്ദ​ത്തി​ൽ പാ​ടിയിരിക്കുന്ന​ത്. ചി​ത്ര​ത്തി​ൽ നാ​ല് ഗാ​ന​ങ്ങ​ളാ​ണു​ള്ള​ത്. അ​തി​ൽ ത​മി​ഴ് വേ​ർ​ഷ​നി​ലു​ള്ള പാ​ട്ടാ​ണ് ര​മ്യ പാ​ടി​യി​രി​ക്കു​ന്ന​ത്.

ബാ​ക്കി​യു​ള്ള പാ​ട്ടു​ക​ളും പ​ല താ​ര​ങ്ങ​ളെ കൊ​ണ്ട് പാ​ടി​ക്കു​ന്ന​തി​നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ങ്ങു​ന്ന​ത്. സ്പീ​ഡ് സോം​ഗാ​ണെ​ങ്കി​ലും ര​മ്യ അ​ത് മ​നോ​ഹ​ര​മാ​യി ത​ന്നെ പാ​ടി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. മാ​ത്ര​മ​ല്ല ത​മി​ഴി​ലു​ള്ള വാ​ക്കു​ക​ളു​ടെ ഉ​ച്ചാ​ര​ണം ഇ​പ്പോ​ൾ കൂ​ടു​ത​ൽ കൃ​ത്യ​മാ​യി​രി​ക്കു​ക​യാ​ണ്.

കഴിഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് പാ​ട്ടി​ന്‍റെ റിക്കാ​ർ​ഡ് ന​ട​ന്നി​രു​ന്ന​ത്. ജ​യ​റാം നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച അ​ച്ചാ​യ​ൻ​സ് എ​ന്ന സി​നി​മ​യി​ലെ പാ​ട്ടാ​ണ് ര​മ്യ ഒ​ടു​വി​ൽ മ​ല​യാ​ള​ത്തി​ൽ പാ​ടി​യി​രു​ന്ന​ത്. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും നി​ര​വ​ധി സി​നി​മ​ക​ളി​ലാ​ണ് ര​മ്യ ഇതിനകം പാ​ടി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.