വാ​മി​ഖ ഗ​ബ്ബി ത​മി​ഴി​ലേ​ക്ക്
Sunday, August 6, 2017 3:45 AM IST
ബേ​സി​ൽ ജോസഫിന്‍റെ ഗോ​ദ എ​ന്ന ചി​ത്ര​ത്തി​ലൂടെ മ​ല​യാ​ള​ത്തി​നു പ്രി​യ​പ്പെ​ട്ട​വ​ളാ​യി മാ​റി​യ പ​ഞ്ചാ​ബി സു​ന്ദ​രി വാ​മി​ഖ ഗ​ബ്ബി ത​മി​ഴി​ലേ​ക്ക്. ഇ​ര​വാ​കാ​ലം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് എ​സ്.ജെ. ​സൂ​ര്യ​യോ​ടൊ​പ്പം വാ​മി​ഖ അഭിനയിക്കുന്നത്. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട ശി​വ​ദ​യും ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യിത്ത​ന്നെ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

ന​യ​ൻ​താ​ര​യെ നാ​യി​ക​യാ​ക്കി നി​ർ​മി​ച്ച ഹൊ​റ​ർ ചി​ത്ര​മാ​യ "മാ​യ’​യ്ക്കുശേ​ഷം അ​ശ്വി​ൻ ശ​ര​വ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഇ​ര​വാ​കാ​ലം. ഹി​ന്ദി, പ​ഞ്ചാ​ബി, തെ​ലുങ്ക്, ത​മി​ഴ് എ​ന്നി​ങ്ങ​നെ പ​ല ഭാ​ഷ​ക​ളി​ൽ അ​ഭി​ന​യി​ച്ച​തി​നു ശേ​ഷ​മാ​ണ് വാ​മി​ഖ മ​ല​യാ​ള​ത്തി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.