ടൊ​വി​നോയുടെ അ​ബി ആൻഡ് അ​നു സെ​പ്റ്റം​ബ​ർ 22ന്
Wednesday, August 9, 2017 12:26 AM IST
ടൊ​വി​നോ തോ​മ​സ് ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്രം സെ​പ്റ്റം​ബ​ർ 22നു തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തിയേക്കും. ബി.ആ​ർ. വി​ജ​യ​ല​ക്ഷ്മി സം​വി​ധാ​നം ചെ​യ്യു​ന്ന അ​ബി ആൻഡ് അ​നു എ​ന്ന ചി​ത്ര​മാ​ണു കോ​ളി​വു​ഡി​ൽ റി​ലീ​സി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന​ത്.

പി​യ ബാ​ജ്പേയ്, സു​ഹാ​സി​നി, രോ​ഹി​ണി, പ്ര​ഭു എ​ന്നി​വ​രാ​ണു ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി എ​ത്തു​ന്ന ചി​ത്രം ലാ​റ്റി​ന​മേ​രി​ക്ക​യി​ൽ ന​ട​ന്ന ഒ​രു സം​ഭ​വ​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഒ​രു​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലും ചെ​ന്നൈ​യി​ലു​മാ​യിരുന്നു ഷൂ​ട്ടിം​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.