നയൻസ് ഇനി ചിരിപ്പിക്കും
Tuesday, August 29, 2017 1:13 AM IST
സ​മീ​പ​കാ​ല​ത്ത് മാ​യ, ഡോ​റ തു​ട​ങ്ങി​യ ഹൊ​റ​ർ സി​നി​മ​ക​ളി​ൽ നാ​യി​ക​യാ​യി എ​ത്തി കൈ​യ​ടി നേ​ടി​യ ന​യ​ൻ​താ​ര ഇ​നി കു​റ​ച്ചു കാ​ല​ത്തേ​ക്കു പേ​ടി​പ്പി​ക്കാ​ൻ വ​രി​ല്ല. ഇ​പ്പോ​ഴി​താ ഒ​രു മു​ഴു​നീ​ള കോ​മ​ഡി ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്നു. കോ ​കോ എ​ന്ന സി​നി​മ​യി​ലാ​ണ് ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്ന​ത്.​നെ​ൽ​സ​ണ്‍ ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. സി​നി​മ​യി​ൽ യോ​ഗി ബാ​ബു ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കും. മ​റ്റ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

അ​തേ​സ​മ​യം മ​റ്റ് നാ​ലു സി​നി​മ​ക​ളാ​ണ് ന​യ​ൻ​താ​ര​യു​ടേ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. ഇ​മൈ​ക്കാ നൊ​ടി​ക​ൾ, അ​റം, കൊ​ലൈ​യു​തി​ർ​കാ​ലം, ശി​വ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക​നാ​കു​ന്ന വേ​ലൈ​ക്കാ​ര​ൻ എ​ന്നി​വ. നി​ര​വ​ധി സം​വി​ധാ​യ​ക​രാ​ണ് ന​യ​ൻ​താ​ര​യു​ടെ ഡേ​റ്റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തും. ടോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ ബാ​ല​കൃ​ഷ്ണ​ന്‍റെ പു​തി​യ സി​നി​മ​യി​ലും നാ​യി​ക ന​യ​ൻ​താ​ര​യാ​ണ്. ചി​ര​ഞ്ജീ​വി​യു​ടെ നാ​യി​ക​യാ​യി സൈ​റ​യി​ലും ന​യ​ൻ​താ​ര അ​ഭി​ന​യി​ക്കു​ന്നു.

തെ​ന്നി​ന്ത്യ​യി​ലെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ആ​ണ് ഇ​പ്പോ​ൾ ന​യ​ൻ​താ​ര. അ​ഭി​ന​യി​ച്ച സി​നി​മ​ക​ളെ​ല്ലാം ഹി​റ്റാ​ക്കു​ന്ന ന​ടി. ബോ​ക്സ് ഓ​ഫീ​സി​ൽ ഇ​പ്പോ​ൾ നാ​യ​ക​നു തു​ല്യ​മാ​ണ് ന​യ​ൻ​താ​ര​യു​ടെ മൂ​ല്യം. നാ​യ​ക​ന്‍റെ ലേ​ബ​ലി​ൽ സി​നി​മ എ​ന്ന​തി​നു പ​ക​രം ന​യ​ൻ​താ​ര​യു​ടെ സി​നി​മ എ​ന്ന പ​ര​സ്യ​വു​മാ​യാ​ണ് മ​ല​യാ​ളി​യാ​യ ഈ ​താ​ര​ത്തി​ന്‍റെ സി​നി​മ​ക​ൾ തിയ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.