ബ്രഹ്മാണ്ഡമാകാൻ 2.0; ഓ​ഡി​യോ റി​ലീ​സ് ദു​ബാ​യി​ൽ
Friday, September 8, 2017 5:05 AM IST
ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി ശ​ങ്ക​ർ ഒ​രു​ക്കി​യ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം യെ​ന്തി​ര​ന്‍റെ ര​ണ്ടാം ഭാ​ഗം 2.0 യു​ടെ ഓ​ഡി​യോ റി​ലീ​സ് ദു​ബാ​യി​ൽ ന​ട​ത്തും. ഒ​ക്ടോ​ബ​ർ 27ന് ​ദു​ബാ​യി​ലെ ബു​ർ​ജ് പാ​ർ​ക്കി​ൽ ചടങ്ങുകൾ‌ നടക്കുമെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ലൈക പ്രൊ​ഡ​ക്ഷ​ന്‍റെ ക്രി​യേ​റ്റീ​വ് ഹെ​ഡ് ആ​യ രാ​ജു മ​ഹാ​ലിംഗമാ​ണ് ഇ​ത് അ​റി​യി​ച്ച​ത്. ര​ജ​നി​കാ​ന്ത്, അ​ക്ഷ​യ് കു​മാ​ർ എന്നിവർ ഉ​ൾ​പ്പ​ടെ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ. ​ആ​ർ. റ​ഹ്മാ​ന്‍റേതു​ൾ​പ്പ​ടെ സ്റ്റേ​ജ് പരിപാടികളും ഇതോടൊപ്പം ന​ട​ത്ത​പ്പെ​ടും. ഏ​ക​ദേ​ശം 35,000 ആ​ളു​ക​ൾ ഓ​ഡി​യോ ച​ട​ങ്ങി​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ദു​ബാ​യി​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.

ന​വം​ബ​റി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ച് ചി​ത്ര​ത്തി​ന്‍റെ ടീ​സ​റും ഡി​സം​ബ​റി​ൽ ചെ​ന്നൈ​യി​ൽ വ​ച്ച് ട്രെ​യി​ല​റും പു​റ​ത്തു​വി​ടു​മെ​ന്നും രാ​ജു മ​ഹാ​ലിംഗം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.