വേലെെക്കാരൻ എത്താൻ വെെകും
Monday, September 11, 2017 1:30 AM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മാ പ്രേ​ക്ഷ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് വേ​ലൈ​ക്കാ​ര​ൻ. ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ആ​ദ്യ ത​മി​ഴ് ചി​ത്ര​മെ​ന്ന രീ​തി​യി​ൽ ഇ​തി​നോ​ട​കം ത​ന്നെ ചി​ത്ര​ത്തി​ന് വ​ൻ ഹൈ​പ്പ് കി​ട്ടി​യി​ട്ടു​ണ്ട്. ന​യ​ൻ​താ​ര​യും ശി​വ​കാ​ർ​ത്തി​കേ​യ​നും ഒ​രു​മി​ച്ചെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ വി​ല്ല​നാ​യാ​ണ് ഫ​ഹ​ദ് അ​ര​ങ്ങേ​റു​ന്ന​ത്. 24 സ്റ്റു​ഡി​യോ​സ് നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിംഗ് തീ​യ​തി നീ​ട്ടി​യെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ വ​ള​രെ പെ​ട്ടെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​വു​ന്ന​ത്. ര​ണ്ട് പാ​ട്ടു​ക​ളു​ടെ ചി​ത്രീ​ക​ര​ണം ഇ​തി​നോ​ട​കം ത​ന്നെ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ത​നി ഒ​രു​വ​ന് ശേ​ഷം മോ​ഹ​ൻ​രാ​ജ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നെ​ക്കു​റി​ച്ച് ആ​രാ​ധ​ക​ർ​ക്ക് ഏ​റെ പ്ര​തീ​ക്ഷ​യാ​ണ്.



സെ​പ്റ്റം​ബ​ർ 29 നാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പ​റ​ഞ്ഞ തീ​യ​തി​യി​ൽ ചി​ത്രം തി​യറ്റ​റി​ലേ​ക്ക് എ​ത്താ​ത്ത​തി​നു പി​ന്നി​ലു​ള്ള കാ​ര​ണ​വും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ത്സ​വ സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​ലീ​സ് ചെ​യ്യാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. നി​ല​വി​ലെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ദീ​പാ​വ​ലി, വി​ജ​യ​ദ​ശ​മി നാ​ളു​ക​ളി​ൽ നി​ര​വ​ധി സി​നി​മ​ക​ തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്.

ക്രി​സ്മ​സ് ല​ക്ഷ്യ​മാ​ക്കി​യാ​ണ് വേ​ലൈ​ക്കാ​ര​ന്‍റെ റി​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. കു​ടും​ബ പ്രേ​ക്ഷ​ക​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഒ​ന്നി​ച്ച് ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യാ​വു​ന്ന ത​ര​ത്തി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. ഡി​സം​ബ​ർ 22നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.