ത​മി​ഴി​ൽ ദു​ൽ​ഖ​റി​നെ പ്രണയിക്കാൻ റി​തു വ​ർ​മ
Wednesday, September 13, 2017 5:33 AM IST
തെന്നിന്ത്യൻ ഭാ​ഷ​ക​ളി​ൽ കൈനി​റ​യെ സി​നി​മ​ക​ളു​മാ​യി ആ​രാ​ധ​ക മ​ന​സ് കീ​ഴ​ട​ക്കി മു​ന്നേ​റു​ക​യാ​ണ് മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം കു​ഞ്ഞി​ക്ക. ഇ​പ്പൊ​ഴി​താ ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ദേ​സിം​ഗ് പെ​രി​യ​സ്വാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ത​മി​ഴ് ചി​ത്ര​ത്തി​ൽ പ്ര​ശ​സ്ത തെ​ലു​ങ്ക് ന​ടി റി​തു വ​ർ​മ പ്ര​ധാ​ന വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ.

സു​ഹൃ​ത്തു​ക്ക​ൾ​ക്കി​ട​യി​ൽ സി​ഡ് എ​ന്ന് വി​ളി​പ്പേ​രു​ള്ള സിദ്ധാർഥ് എ​ന്ന​യാ​ളു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ത​മി​ഴ് ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ത്രില്ലർ സ്വഭാവമുള്ള പ്രണയചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ ദേസിംഗ് പെരിയസ്വാമി പറയുന്നു.

വി​ക്രം നാ​യ​ക​നാ​യി എ​ത്തു​ന്ന ഗൗ​തം മേ​നോ​ൻ ചി​ത്രം ​ധ്രു​വനക്ഷത്രത്തി​ലും​ റി​തു വ​ർ​മ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. നിലവിൽ ഇ​ർ​ഫാ​ൻ ഖാ​നോ​ടൊ​പ്പം ബോ​ളിവു​ഡ് ചി​ത്രം "ക​ർ​വാ​ന്‍റെ' ചി​ത്രീ​ക​ര​ണ തി​ര​ക്കി​ലാ​ണ് ദു​ൽ​ഖ​ർ ഇപ്പോ​ൾ.