ബാഷ അ​മേ​രി​ക്ക​യി​ൽ
Wednesday, September 20, 2017 11:38 PM IST
ത​മി​ഴ് മ​ന്ന​ൻ ര​ജ​നി​കാ​ന്തി​നോ​ട് ത​മി​ഴ്നാ​ട്ടു​കാ​ർ​ക്കു​ള്ള ആ​രാ​ധ​ന മ​റ്റാ​രോ​ടു​മി​ല്ല. ഓ​രോ സി​നി​മ പു​റ​ത്തി​റ​ങ്ങു​ന്പോ​ഴും ആ​രാ​ധ​ക​ർ​ക്ക് ഹ​ര​മാ​ണ്. പ്രി​യ​താ​ര​ത്തി​ന്‍റെ സി​നി​മ എ​ത്ര​വ​ട്ടം കാ​ണാ​നും ആ​രാ​ധ​ക​ർ റെ​ഡി​യാ​ണ്.

സി​നി​മ​ക​ളി​ലെ പാ​ട്ടു​ക​ളും കി​ടി​ല​ൻ സം​ഭാ​ഷ​ണ​ങ്ങ​ളുമൊക്കെ ഇ​പ്പോ​ഴും അ​റി​യാ​തെ ഓ​രോ​രു​ത്ത​രു​ടെ​യും ചു​ണ്ടി​ൽ വ​രാ​റു​മു​ണ്ട്. അ​തൊ​ക്കെ ര​ജ​നി​കാ​ന്ത് സി​നി​മ​യോ​ടു​ള്ള ഇ​ഷ്ടം ത​ന്നെ​യാ​ണ്.എ​ത്ര​വ​ർ​ഷം ക​ഴി​ഞ്ഞാ​ലും ചി​ല സി​നി​മ​ക​ളു​ടെ മാ​ർ​ക്ക​റ്റ് ഒ​ട്ടും കു​റ​യു​ക​യു​മി​ല്ല. അ​തി​ന് തെ​ളി​വാ​ണ് 22 വ​ർ​ഷ​ത്തി​ന് മു​ന്പ് ര​ജ​നി​കാ​ന്ത് അ​ഭി​ന​യി​ച്ച് ത​ക​ർ​ത്ത ബാ​ഷ വീ​ണ്ടും പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്നു​വെ​ന്ന പു​തി​യ വാ​ർ​ത്ത സി​നി​മാ പ്രേ​മി​ക​ളെ ഹ​രം കൊ​ള്ളി​ക്കു​ന്ന​ത്. യു ​എ​സി​ൽ വ​ച്ച് ന​ട​ത്തു​ന്ന ഫാ​ന്‍റ​സി ഫെ​സ്റ്റി​ലാ​ണ് ബാ​ഷ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. സെ​പ്റ്റംബ​ർ 24,26 തി​യ​തി​ക​ളി​ലാ​ണ് പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

ആ​ർ.​എം വീ​ര​പ്പ​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ സു​രേ​ഷ് കൃ​ഷ്ണ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.