ആ ലിപ് ലോക്ക് പ്രശ്നമാക്കേണ്ട: ആൻഡ്രിയ
Wednesday, October 18, 2017 11:01 AM IST
സി​ദ്ധാ​ർ​ഥും ആ​ൻ​ഡ്രി​യ​യും ഒ​ന്നി​ക്കു​ന്ന പു​തി​യ സി​നി​മ​യാ​ണ് അ​വ​ൾ. സി​നി​മ​യി​ൽ സി​ദ്ധാ​ർ​ഥു​മാ​യി ആ​ൻ​ഡ്രി​യ ചും​ബി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടു​ത്തി​ടെ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. ലി​പ്‌ലോ​ക്കി​നെ കു​റി​ച്ച് ആ​ൻ​ഡ്രി​യ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്നു.

പ​ണ്ട് സി​നി​മ​ക​ൾ യാ​ഥാ​ർ​ഥ്യ​ത്തി​ൽ നി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്നു ജീ​വി​ത​ത്തോ​ട് ഏ​റ്റ​വും അ​ടു​ത്തു​നി​ൽ​ക്കു​ന്ന​താ​ണ്. ലി​പ്‌ലോ​ക് ജീ​വി​ത​ത്തി​ലു​ള്ള​താ​ണ്. അ​ത് സി​നി​മ​യി​ലും ഉ​ണ്ടാ​കു​ന്നു. അ​ത്ര​മാ​ത്രം. എ​ന്നെ സം​ബ​ന്ധി​ച്ച് ഇ​ത് ഓ​ണ്‍​സ്ക്രീ​നി​ലാ​യാ​ലും ഓ​ഫ്സ്ക്രീ​നി​ലാ​യാ​ലും വ​ലി​യ കാ​ര്യ​മാ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ല.

എ​ന്തു​കൊ​ണ്ടാ​ണ് ലി​പ്‌ലോ​ക്ക് ചെ​യ്യു​ന്ന​ത് ഇ​ത്ര കു​ഴ​പ്പ​മാ​യി മാ​റു​ന്ന​ത്. നി​ർ​ബ​ന്ധി​ച്ചി​ട്ടാ​ണോ സി​ദ്ധാ​ർ​ഥു​മാ​യി ലി​പ്‌ലോ​ക്ക് ചെ​യ്യേ​ണ്ടി വ​ന്ന​ത് എ​ന്ന ചോ​ദ്യം കേ​ൾ​ക്കു​ന്പോ​ൾ എ​നി​ക്ക് ചി​രി​യാ​ണ് വ​രു​ന്ന​ത്.

എ​ന്തെ​ങ്കി​ലും നി​ർ​ബ​ന്ധി​ച്ച് ചെ​യ്യി​പ്പി​ക്കാ​ൻ ഞാ​ൻ കു​ട്ടി​യ​ല്ല. പൂ​ർ​ണ​മ​ന​സോ​ടെ ത​ന്നെ​യാ​ണ് ഇ​തും മ​റ്റ് രം​ഗ​ങ്ങ​ളും അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്- ആ​ൻ​ഡ്രി​യ പ​റ​യു​ന്നു. മി​ലി​ൻ​ഡ് റാ​വു​വാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

അ​തു​ൽ കു​ൽ​ക്ക​ർ​ണി​യും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഹി​ന്ദി​യി​ലു​മാ​യി​ട്ടാ​ണ് സി​നി​മ ഒ​രു​ക്കു​ന്നത്. തെ​ലു​ങ്കി​ൽ ഗൃ​ഹം എ​ന്ന പേ​രി​ലും ഹി​ന്ദി​യി​ൽ ദ ​ഹൗ​സ് നെ​ക്സ്റ്റ് ഡോ​ർ എ​ന്ന പേ​രി​ലു​മാ​ണ് സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ക. ഒ​രു ഹൊ​റ​ർ റൊ​മാ​ന്‍റി​ക് സി​നി​മ​യാ​യി​ട്ടാ​ണ് അ​വ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം അ​വ​സാ​നം സി​നി​മ തി​യ​റ്റ​റി​ലെ​ത്തും.