വിജയ് ആന്‍റണി വീണ്ടും ഇരട്ട വേഷത്തിൽ
Monday, April 24, 2017 4:30 AM IST
തമിഴിലും തെലുങ്കിലും ഒരു പോലെ പ്രിയമുള്ള നടനാണ് വിജയ് ആന്‍റണി. സംഗീത സംവിധായകനായി എത്തി നടനായി തിളങ്ങുന്ന വിജയ് ആന്‍റണി തുടർച്ചയായി ഇരട്ട വേഷത്തിലെത്തുന്ന മൂന്നാം ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അവസാനം തിയറ്ററിലെത്തിയ സെയ്ത്താൻ, യമൻ എന്നീ ചിത്രങ്ങളിൽ ഇരട്ട വേഷത്തിലാണ് വിജയ് ആന്‍റണി എത്തിയത്.

തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സീനു വാസനാണ്. തിയറ്ററിലെത്തുന്ന എല്ലാ ചിത്രങ്ങളും വിജയ പട്ടികയിലിടം നേടുന്നത് നായക നിരയിൽ വിജയ് ആന്‍റണിക്കു മാറ്റുകൂട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.