പു​തി​യ മേ​ക്ക് ഓ​വ​റി​ൽ ഞെ​ട്ടി​ച്ച് കീ​ർ​ത്തി
Wednesday, July 4, 2018 10:27 AM IST
സി​നി​മാ​ത്തി​ര​ക്കു​ക​ൾ​ക്കി​ടെ കീ​ർ​ത്തി ന​ട​ത്തി​യൊ​രു ഫോ​ട്ടോ​ഷൂ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്നു. വി​വോ ലാ​മോ​ർ എ​ന്ന ലൈ​ഫ്സ്റ്റൈ​ൽ മാ​ഗ​സി​നു വേ​ണ്ടി​യാ​ണ് കീ​ർ​ത്തി ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ​ഷൂ​ട്ട് വീ​ഡി​യോ​യി​ൽ പു​തി​യ മേ​ക്ക് ഓ​വ​റി​ലാ​ണ് കീ​ർ​ത്തി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​ഴ​യ ക്യൂ​ട്ട്നെ​സ് മാ​റി സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് വീ​ഡി​യോ​യി​ൽ കീ​ർ​ത്തി എ​ത്തി​യി​രി​ക്കു​ന്ന​ത്.

തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തെ താ​ര​റാ​ണി​മാ​രി​ൽ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കീ​ർ​ത്തി സു​രേ​ഷ്. മ​ഹാ​ന​ടി​യു​ടെ വി​ജ​യം കീ​ർ​ത്തി​യു​ടെ ക​രി​യ​റി​ൽ വ​ലി​യ വ​ഴി​ത്തി​രി​വാ​ണ് ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ ന​ടി സാ​വി​ത്രി​യു​ടെ ജീ​വി​ത ക​ഥ പ​റ​ഞ്ഞ ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ പ്ര​ക​ട​ന​മാ​യി​രു​ന്നു ന​ടി ന​ട​ത്തി​യ​ത്.

മ​ഹാ​ന​ടി​ക്കു ശേ​ഷം താ​ര​മൂ​ല്യം ഉ​യ​ർ​ന്ന ന​ടി ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ സെ​ല​ക്ടീ​വാ​യി മാ​റി. വി​ജ​യ് നാ​യ​ക​നാ​വു​ന്ന സ​ർ​ക്കാ​ർ എ​ന്ന ചി​ത്ര​ത്തി​ൽ കീ​ർ​ത്തി​യാ​ണ് നാ​യി​കാ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. എ.​ആ​ർ മു​രു​ക​ദോ​സ് സം​വി​ധാ​നം ചെയ്യുന്ന ചി​ത്ര​ത്തി​ൽ മി​ക​ച്ചൊ​രു ക​ഥാ​പാ​ത്ര​മാ​യാ​ണ് കീ​ർ​ത്തി എ​ത്തു​ന്ന​ത്. ഇ​തി​നു പു​റ​മെ വി​ക്ര​മി​നൊ​പ്പ​മു​ള്ള സാ​മി 2,വി​ശാ​ലി​നൊ​പ്പ​മു​ള​ള സ​ണ്ട​ക്കോ​ഴി 2 തു​ട​ങ്ങി​യ സി​നി​മ​ക​ളും കീ​ർ​ത്തി​യു​ടെ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന സി​നി​മ​ക​ളാ​ണ്.

ത​മി​ഴി​നു പു​റ​മെ തെ​ലു​ങ്കി​ലും കീ​ർ​ത്തി​യെ തേ​ടി സൂ​പ്പ​ർ താ​ര ചി​ത്ര​ങ്ങ​ൾ എ​ത്തു​ന്നു​ണ്ട്. എ​സ്.​എ​സ്. രാ​ജ​മൗ​ലി​യൊ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ കീ​ർ​ത്തി​യാ​വും നാ​യി​കാ വേ​ഷ​ത്തി​ൽ എ​ത്തു​ക​യെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ജൂ​നി​യ​ർ എ​ൻ​ടി​ആ​റും, രാം​ച​ര​ണ്‍ തേ​ജ​യും നാ​യ​ക​ൻ​മാ​രാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ലാ​ണ് കീ​ർ​ത്തി നാ​യി​ക​യാ​വു​കയെന്നാണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.