മ​ണി​ര​ത്ന​ത്തി​ന്‍റെ ചെ​ക്ക ചി​വ​ന്ത വാ​നം സെപ്റ്റംബറിലെത്തും
Saturday, August 11, 2018 1:20 PM IST
മു​ൻ​നി​ര താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി ഹി​റ്റ് മേ​ക്ക​ർ മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന ചെ​ക്ക ചി​വ​ന്ത വാ​നം തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. അ​ര​വി​ന്ദ് സ്വാ​മി, വി​ജ​യ് സേ​തു​പ​തി, സി​മ്പു, അ​രു​ണ്‍ വി​ജ​യ്, ജ്യോ​തി​ക, ഐ​ശ്വ​ര്യ രാ​ജേ​ഷ്, അ​തി​ഥി റാ​വു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​താ​ര​ങ്ങ​ൾ. സെ​പ്റ്റം​ബ​ർ ഇ​രു​പ​ത്തി​യെ​ട്ടി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

വി​ജ​യ് സേ​തു​പ​തി പോ​ലീ​സി​ന്‍റെ​യും സി​മ്പു എ​ഞ്ചി​നി​യ​റു​ടെ​യും അ​ര​വി​ന്ദ് സ്വാ​മി രാഷ്ടിയപ്രവർത്തകന്‍റെയും കഥാപാത്രങ്ങളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​രു​ണ്‍ വി​ജ​യ് ആ​ണ് വി​ല്ല​ൻ. പ്ര​കാ​ശ് രാ​ജ്, ജ​യ​സു​ധ, ത്യാ​ഗ​രാ​ജ​ൻ, ചീ​നു മോ​ഹ​ൻ, മ​ൻ​സൂ​ർ അ​ലി ഖാ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.